ഓഖിയില്‍പെട്ട് കടലില്‍ കുടുങ്ങി പോയ മത്സ്യത്തൊഴിലാളികളില്‍ 417 പേരെ രക്ഷപ്പെടുത്തി; ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി; ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ പോയ മത്സ്യത്തൊഴിലാളികളില്‍ 417 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 106 പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ന് 22 പേരെയാണ് രക്ഷപ്പെടുത്തിയത്.
അതിനിടെ, ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹവുമായി വ്യോമസേന ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. പതിനഞ്ചോളം പേരുമായി മറ്റൊരു ഹെലികോപ്ടര്‍ ഇവിടേക്ക് എത്തുന്നതായി വിവരമുണ്ട്. രാവിലെ ചെല്ലാനത്തും കണ്ണൂരിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിഴിഞ്ഞത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും ഒരു ബോട്ട് കോസ്റ്റല്‍ ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ജയമാതാ എന്ന ബോട്ടാണിത്. സമര്‍ എന്ന കോസ്റ്റല്‍ ഗാര്‍ഡ് കപ്പലാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് തീരത്തേക്ക് കെട്ടിവലിച്ചുകൊണ്ടുവരികയാണ്. മൂന്നരയോടെ തീരത്ത് എത്തിക്കും.
കോസ്റ്റല്‍ ഗാര്‍ഡിന്റെ സാരഥി എന്ന കപ്പല്‍ 17 പേരെ രാവിലെ രക്ഷപ്പെടുത്തിയിരുന്നു. സമര്‍ നേരത്തെ അഞ്ചു പേരെയും രക്ഷിച്ചിരുന്നു. 104 പേര്‍ കല്‌പേനിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.
കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. കൊല്ലത്തുനിന്ന് കടലില്‍ പോയ എല്ലാവരും തിരിച്ചെത്തിയതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. നാലു പേര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























