ജപ്പാന്‍ കപ്പലിന്റെ വരവും കാത്ത് ആംബുലന്‍സുകളും ഡോക്ടര്‍മാരും ഉള്‍പ്പെടെ വന്‍ സന്നാഹം ; സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കള്ളക്കഥ പൊളിഞ്ഞപ്പോൾ അധികൃതരെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം ; കൊല്ലം കടപ്പുറത്ത് ഇന്നലെ അരങ്ങേറിയ നാടകീയ നിമിഷങ്ങൾ ഇങ്ങനെ

പതിനെട്ട് ആംബുലന്‍സുകളും ഒന്‍പത് ഡോക്ടര്‍മാരും ഉള്‍പ്പെടെ വന്‍ സന്നാഹം തന്നെ കരയില്‍ കാത്തിരുന്നു എങ്കിലും ജപ്പാന്‍ കപ്പല്‍ എത്തിയില്ല. കടലില്‍ കുടുങ്ങിപ്പോയ 90 മീന്‍പിടുത്ത തൊഴിലാളികളെ ജപ്പാനില്‍ നിന്നുള്ള കപ്പല്‍ രക്ഷപെടുത്തിയെന്നും വൈകിട്ടോടെ കരയില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതേതുടര്‍ന്ന് കടലില്‍ പോയ ഉറ്റവര്‍ക്കു വേണ്ടി ആകാംഷയോടെയുള്ള കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയും ആ ജപ്പാന്‍ കപ്പല്‍ എത്തിയില്ല. അങ്ങനെ, കടലില്‍ കുടുങ്ങിയ 90 മീന്‍പിടുത്തക്കാരെ ജപ്പാന്‍ കപ്പല്‍ രക്ഷപെടുത്തി എന്നത് വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. ഇതോടെ, കാണാതായവരുടെ വീട്ടുകാരും ബന്ധുക്കളും രോഷാകുലരായി. തീരസംരക്ഷണ സേനയുടെ ബോട്ടിനു നേരെ കല്ലേറുണ്ടായി. മാധ്യമ പ്രവര്‍ത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും ഉള്‍പ്പെടെ തുറമുഖത്ത് പൂട്ടിയിട്ടു.
ജപ്പാന്‍ കപ്പല്‍ തീരത്തേയ്ക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ബോട്ടുകളില്‍ സംഘം പുറപ്പെട്ടു. വിവിധ ആശുപത്രികളില്‍ നിന്നും ആംബുലന്‍സുകളും കരയില്‍ കാത്തു നിന്നുവെങ്കിലും തെരച്ചിലിനു പോയ ബോട്ടുകളില്‍ ഒന്ന് രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നുണക്കഥയായിരുന്നു അതെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha

























