ഓഖി ചുഴലിക്കാറ്റ് കേരളതീരത്തുനിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളും മഹാരാഷ്ട്രന്‍ തീരത്ത്

കാറ്റ് ഭീതി പടര്‍ത്തുന്നതിനിടെ കേരളത്തിന് ആശ്വാസമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ട്വിറ്റ്. കേരളതീരത്തുനിന്നുള്ള 66 ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളും മഹാരാഷ്ട്രന്‍ തീരത്ത് എത്തിയതായാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വിറ്റ് വന്നിരിക്കുന്നത്. ബോട്ടുകളില്‍ നിന്നുള്ള 952 മത്സ്യതൊഴിലാളികളും സുരക്ഷിതരാണെന്നും ട്വിറ്റില്‍ കുറിക്കുന്നു. അതേസമയം ഇന്നലെ മാത്രം കാറ്റില്‍ പെട്ട് മരിച്ചത് ഏഴുപേരാണ് അതിനിടയില്‍ ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ 37 പേരെ ശനിയാഴ്ച രക്ഷപെടുത്തുകയും ചെയ്തു. ഇതുവരെ 450 പേരെ കണ്ടെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കടലില്‍ പോയവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
12 ഹെലികോപ്ടറും ഒമ്പത് കപ്പലുകളും സംയുക്തമായാണ് തിരച്ചല്‍ നടത്തുന്നത്. തുടക്കത്തില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വീശിയകാറ്റ് ഇപ്പോള്‍ വീശുന്നത് 145 കിലോമീറ്റര്‍ വേഗത്തിലാണ്. ഓഖിയുടെ ദുരന്തത്തില്‍ പെട്ട് സര്‍ക്കാരിന് സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അപകടത്തില്‍പെട്ട് തിരുവനന്തപുരം

മെഡിക്കല്‍ കോള് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
https://www.facebook.com/Malayalivartha


























