Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അതിഗംഭീര മേക്കോവറില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍... 

03 DECEMBER 2017 09:10 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ മൂന്നാം ഷെഡ്യൂള്‍ ഡിസംബര്‍ ഇരുപതിന് ആരംഭിക്കും. സിനിമയുടെ അവസാന ഷെഡ്യൂള്‍ കൂടിയാണിത്.

ഒടിയന്‍ മാണിക്യന്റെ യൗവന കാലഘട്ടമാണ് ഈ ഘട്ടത്തില്‍ ചിത്രീകരിക്കുക. ഇതിനായി അതിഗംഭീര മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തുക. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ലുക്കുമായാകും മോഹന്‍ലാല്‍ വരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ നിര്‍ദേശ പ്രകാരം ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ വേഷപകര്‍ച്ചയ്ക്ക് പിന്നില്‍.

ശ്രീകുമാര്‍ എന്ന സംവിധായകന്റെയും ഒടിയന്‍ എന്ന സിനിമയുടെയും പിന്‍ബലത്തിലാണ് മോഹന്‍ലാല്‍ ഇത്തരമൊരു രൂപമാറ്റത്തിന് തയ്യാറെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മറ്റൊരു കഥാപാത്രത്തിനും നടത്താത്ത മേക്കോവറാണ് മോഹന്‍ലാല്‍ നടത്തുക.

ഒടിയന്‍ ഫസ്റ്റ്‌ലുക്കില്‍ കാണുന്ന ഒടിയന്‍ മാണിക്യനെ വരച്ചത് സംവിധായകന്‍ ശ്രീകുമാര്‍ തന്നെയാണ്. ഇതാണ് താന്‍ മനസ്സില്‍ കാണുന്ന ഒടിയന്‍ മാണിക്യന്റെ യൗവനമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അത് അംഗീകരിച്ച് ആ കഥാപാത്രത്തെ എല്ലാതലത്തിലും ആവഹിക്കാന്‍ തയ്യാറാകുകയായിരുന്നു.

ഏകദേശം 45 ദിവസമാണ് ഈ മേക്കോവറിന് വേണ്ടി വരുക. വളരെ വേദന നിറഞ്ഞ ഈ പ്രക്രിയയില്‍ അതികഠിനമായ ഘട്ടങ്ങളിലൂടെ മോഹന്‍ലാല്‍ കടന്നുപോകേണ്ടി വരും. ആറുമണിക്കൂര്‍ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സംവിധായകന്‍ ശ്രീകുമാറും ഈ ദിവസങ്ങളില്‍ എല്ലാ സഹായങ്ങളുമായി മോഹന്‍ലാലിനൊപ്പമുണ്ട്. രൂപമാറ്റം കഴിഞ്ഞുവരുന്ന മോഹന്‍ലാലിനെ മാണിക്യനാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍.

മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് പ്രേക്ഷകരുടെ ഇടയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം ഒടിയന്‍ സിനിമയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത നിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ക്ക് പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പാലക്കാട് തന്നെയാണ് ലൊക്കേഷന്‍. മാണിക്യനൊപ്പം പ്രകാശ് രാജ്, മഞ്ജു വാരിയര്‍, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളുടെ ചെറുപ്പകാലവും ചിത്രീകരിക്കുന്നുണ്ട്. കൂടാതെ സംഘട്ടന രംഗങ്ങളും ഉണ്ടാകും.

മാധ്യമ പ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും നീളം കൂടിയ ക്ലൈമാക്‌സ് ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. 28 രാത്രികളാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്. മാനായും ആടായും കാട്ടുപോത്തായും മാറുന്ന മാണിക്യനെയാണ് ചിത്രം കാത്തുവയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends