ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരള തീരം വിട്ടിട്ടും നിലവിളി അടങ്ങാതെ തീരം

ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരള തീരം വിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും തീരദേശത്തെ നിലവിളി അടങ്ങിയിട്ടില്ല. കാണാതായ ഉറ്റവര്‍ക്ക് വേണ്ടി അമ്മമാരും കുഞ്ഞുങ്ങളും കാത്തിരിപ്പ് തുടരുന്നു. ഇന്നലെ മാത്രം എട്ട് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. ഇതോടെ മരണം 15 ആയി. ആറ് മൃതദേങ്ങള്‍ വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയ്‌ക്കെത്തിച്ചത്.
കേരള തീരത്തുനിന്ന് കടലില്‍ പോയ നൂറ്റിഇരുപത്തിയാറിലധികം മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. സൈന്യവും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ തുടരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ദുരന്തനിവാരണസേനയും പങ്കുചേരുന്നുണ്ട്. ഇതുവരെ 417 പേരെ കരയിലെത്തിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്നു മാത്രം 120 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആലപ്പുഴയില്‍ നിന്ന് അഞ്ചും കാസര്‍കോഡ് നിന്ന് ഒരാളെയും കാണാതായിട്ടുണ്ട്.
തെരച്ചില്‍ ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് തിരുവനന്തപുരം തുമ്പ, ചെറിയതുറ, കഴക്കൂട്ടം എന്നിവിടങ്ങളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
കോസ്റ്റ് ഗാര്‍ഡ് വെസ്‌റ്റേണ്‍ സീബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ. നടരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha

























