കൂട്ടുകാരുമൊത്ത് തിരുവനന്തപുരത്തേക്ക് പോകാനെത്തിയ യുവതിയുടെ യാത്ര റെയില്‍വേ മുടക്കി

തിരുവനന്തപുരത്തേക്ക് കൂട്ടുകാരുമൊത്ത് പോകാനെത്തിയ യുവതിയുടെ യാത്ര മുടങ്ങി. ഉപ്പളയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷലീന ശിവന്‍പിള്ളക്കാണ് നായ്ക്കളെ കൊണ്ടുപോകുന്ന ബോക്‌സ് ലഭിക്കാത്തതിനാല്‍ യാത്രചെയ്യാന്‍ കഴിയാതിരുന്നത്.
ശനിയാഴ്ച വൈകീട്ടുള്ള മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് പോകാന്‍ രണ്ട് ജര്‍മന്‍ ഷെപ്പേഡ് നായ്ക്കളുമായാണ് ഷലീന കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. നായ്കള്‍ക്ക് മുന്‍കൂറായി യുവതി ടിക്കറ്റ് ബുക്ക്‌ചെയ്തിരുന്നു.
എന്നാല്‍, ഒരു ബോക്‌സില്‍ രണ്ടു നായ്ക്കളെ കൊണ്ടുപോകാനാവില്ല എന്ന കാരണത്താല്‍ റെയില്‍വേ അധികൃതര്‍ ഇവര്‍ക്ക് യാത്രാനുമതി നിഷേധിക്കുകയായിരുന്നു. യുവതി കരഞ്ഞുപറഞ്ഞിട്ടും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ തങ്ങളുടെ നിലപാടില്‍നിന്ന് പിറകോട്ടുപോയില്ല. ഇതിനിടയില്‍ മാവേലി എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ കടന്നുപോകുകയും ചെയ്തു. രാത്രി ഒറ്റക്ക് റെയില്‍വേ സ്‌റ്റേഷനില്‍ കരഞ്ഞുകൊണ്ടിരുന്ന ഷലീനയെ മറ്റു യാത്രക്കാര്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
മാവേലി എക്‌സ്പ്രസിനുശേഷം മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് വഴി കടന്നുപോയെങ്കിലും അതിലും യുവതിക്ക് യാത്രാനുമതി ലഭിച്ചില്ല. എന്നാല്‍, ഒരു നായുണ്ടെന്ന് മാത്രമേ യുവതി അറിയിച്ചിരുന്നുള്ളൂവെന്നും അതിനാല്‍ ഒരു ബോക്‌സ് മാത്രമാണ് കരുതിയതെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























