മൊബൈല്‍ കിട്ടിയില്ല, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ് .പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന( പൊന്നി 17 ) ആണ് മരിച്ചത്. സഹോദരനുമായി മൊബൈല്‍ ഫോണിന് വേണ്ടി വഴക്കുകൂടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. മാതാവ് അജി.സഹോദരന്‍: അഭിജിത്ത് (അമ്പാടി)
https://www.facebook.com/Malayalivartha
























