ഇനി വിദ്യാർഥി സ്കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കൾ അറിയും; പുതിയ സംവിധാനവുമായി മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ

സ്കൂളിൽ പോകുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി കറങ്ങാനും മറ്റും പോകുന്ന വിദ്യാർഥികളുണ്ട്. ഇങ്ങനെയുള്ള വിദ്യാർഥികൾ ഇനി കുടുങ്ങും. സ്കൂളിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ എത്തുമ്പോഴേ വിദ്യാർഥികളെ തിരിച്ചറിയും.
ഹാജരില്ലെങ്കില്‍ രക്ഷിതാക്കളുടെ മൊെബെല്‍ ഫോണിലേക്ക് സന്ദേശം എത്തുകയും ചെയ്യും. നേരത്തേ സ്കൂളില്‍നിന്നിറങ്ങിയാലും സന്ദേശം ലഭിക്കും. പൂഞ്ഞാര്‍ മണ്ഡലത്തിലെ മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ചിപ്പ് വഴിയുള്ള ഈ സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമാണിത്.
വിദ്യാര്‍ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ എബി എബ്രഹാം എന്ന വിദേശമലയാളിയുടെ ദുബായ് ആസ്ഥാനമായ പ്രോംപ്ട് ടെക് മിഡില്‍ ഇൗസ്റ്റ് എന്ന കമ്പനിയാണ് ഇത് നടപ്പാക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജി(ആര്‍.എഫ്.ഐ.ഡി.) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
തിരിച്ചറിയല്‍ കാര്‍ഡിലെ ചിപ്പ് കംപ്യൂട്ടറുമായി ബന്ധിപ്പിക്കും. പ്രവേശന കവാടത്തിലും പുറത്തേക്കിറങ്ങുന്ന വഴിയിലും ആര്‍.എഫ്.ഐ.ഡി. ഉണ്ടാകും. ഹാജര്‍ രേഖപ്പെടുത്തുന്നതിനൊപ്പം സമീപത്തെ സ്ക്രീനില്‍ കുട്ടിയുടെ ചിത്രവും തെളിയും. കംപ്യൂട്ടര്‍ പകര്‍പ്പുമായി ക്ലാസിലെത്തുന്ന അധ്യാപകര്‍ക്ക് ഹാജര്‍ ഒത്തുനോക്കാം. സ്കൂളിന്റെ ചുറ്റളവിനുള്ളിലെത്തുന്ന കുട്ടി നിശ്ചിത സമയത്തിനുള്ളില്‍ ഹാജര്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് വിവരം ലഭിക്കും.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ 60 കുട്ടികള്‍ക്ക് ഒരാഴ്ച മുൻപ് കാര്‍ഡ് നല്‍കി. ബുധനാഴ്ച പി.സി.ജോര്‍ജ് എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്യും. 5.20 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇത്തരത്തില്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന സ്കൂളാണിത്.
ഹാജര്‍ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുമെന്ന് പ്രഥമാധ്യാപകന്‍ ഓമനക്കുട്ടന്‍ വ്യക്തമാക്കി. ഭാവിയില്‍ പോലീസ് നിരീക്ഷണം കൂടി ഉള്‍പ്പെടുത്താനാണ് സ്കൂളിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























