ഓഖി ചുഴലിക്കാറ്റ് സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്ത്

ഓഖി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വ്യോമസേനാ വിമാനത്താവളത്തിലാണ് നിര്‍മല സീതാരാമന്‍ എത്തുക. ഇന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അവര്‍ നാളെ കന്യാകുമാരിയിലേക്ക് പോവും
https://www.facebook.com/Malayalivartha


























