ക്യാമ്പസ് വിവാഹ വേദിയായി; പൂർവ്വ വിദ്യാർഥികൾക്ക് പ്രണയ സാഫല്യം

മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ അമര്‍നാഥും സഫ്‌നയും പ്രണയ സാഫല്യത്തിനായി തിരഞ്ഞെടുത്തത് തങ്ങളുടെ സ്വന്തം ക്യാമ്പസ് തന്നെയായിരുന്നു. ഇന്ന് രാവിലെ 8.30 നായിരുന്നു താലികെട്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന് കോളേജിന്റെ അനുമതിയും ഉണ്ടായിരുന്നു.
ജാതീയതക്ക് അതീതമായ പ്രണയസാഫല്യമായിരുന്നു ഇവരുടേത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ചോറ്റാനിക്കര സ്വദേശിയാണ് അമര്‍നാഥ്. ഡിഗ്രി പഠനകാലത്ത് കോളേജ് ആട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു അമര്‍നാഥ് ഇപ്പോൾ ബാംഗ്ലൂരിൽ ജോലിചെയ്യുകയാണ്. സഫ്‌ന ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. വീട്ടുകാരുടെ ആശീർവാദത്തിൽ സഫ്നയുടെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ഒരു ചടങ്ങ് നടത്തിയതെന്നും അമർനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha


























