ഓഖി വിവാദങ്ങൾ ഒഴിയുന്നില്ല ; സ്വന്തം വാചകം വിഴുങ്ങി കേന്ദ്രമന്ത്രി കണ്ണന്താനം

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നത് വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഒരു മണിക്കൂറിനകം നിലപാട് മാറ്റി രംഗത്തെത്തി. നേരത്തേ, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസ്ഥാനത്തിന് ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബർ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു മണിക്കൂറിനു ശേഷം വിഴിഞ്ഞത്ത് എത്തിയ കേന്ദ്രമന്ത്രി മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നുവെന്ന് മാറ്റി പറഞ്ഞു.
ചുഴലിക്കാറ്റിന്‍റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 29ന് തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. എന്നാൽ കേരളത്തിലെ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























