ഭരണനിര്‍വഹണം കുട്ടിക്കളിയല്ല... മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യന്‍ വി.എസ് തന്നെ; അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാന്‍ മികച്ചയാള്‍ വി.എസ്.അച്യുതാനന്ദന്‍ ആണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹമായിരുന്നു പിണറായിയുടെ സ്ഥാനത്തെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നു. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പണി പോലും നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ ഇതിനോടകം പല തവണ തെളിയിച്ചിട്ടുണ്ട്. താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് ചേരുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
ഭരണനിര്‍വഹണം കുട്ടിക്കളിയല്ല. സത്യത്തില്‍ കേരള സര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത്? തികച്ചും നിസഹായമായ നിലയിലായി കേരളസര്‍ക്കാര്‍. ഗുജറാത്ത് ഭൂകമ്ബം, പ്‌ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസിലാക്കാന്‍ താങ്കള്‍ തയാറാവണം. കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയത്. ദുരന്ത ബാധിതപ്രദേശങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ താങ്കള്‍ അഞ്ചു ദിവസമെടുത്തെന്നും അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha


























