Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓഖി ചുഴലിക്കാറ്റില്‍ ബോട്ടു തകര്‍ന്ന് ഒൻപതുപേർ അടങ്ങുന്ന സംഘം നീന്തി കയറിയത് ലക്ഷദ്വീപിൽ ; ദ്വീപില്‍ എത്തിപ്പെട്ട സംഘത്തിൽ ഒരാൾ മരിച്ചു ; രണ്ടുപേരെ കാണാതായി

04 DECEMBER 2017 07:45 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപില്‍ രക്ഷതേടിയ ഒന്‍പതംഗ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ മരിച്ചനിലയില്‍. കന്യാകുമാരി സ്വദേശി ഫെബിനാണു മരിച്ചത്. കന്യാകുമാരിയില്‍നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട രണ്ടു മലയാളികള്‍ ഉള്‍പ്പെടെയുള്ള 11 അംഗ സംഘം ചുഴലിക്കാറ്റില്‍ ബോട്ട് തകര്‍ന്നതിനെത്തുടര്‍ന്നാണ് കല്‍പേനിക്കു സമീപത്തെ ദ്വീപില്‍ നിന്തിക്കയറിയത്.

ഫെബിന്റെ സഹോദരനടക്കമുള്ള സംഘത്തിലെ മറ്റു രണ്ടു പേരെക്കുറിച്ചു വിവരമില്ല. കടല്‍ത്തീരത്തുനിന്ന സ്ത്രീകളാണ് ആളൊഴിഞ്ഞ ദ്വീപില്‍ അനക്കം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച്‌ കല്‍പ്പേനി നിവാസികളും പോലീസും ചേര്‍ന്ന് ബോട്ടിലെത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളെ കണ്ടത്. അവശനിലയിലായിരുന്നു ഇവര്‍. ദ്വീപില്‍ നീന്തിയെത്തിയ ശേഷമാണ് ഫെബിന്‍ മരിച്ചതെന്നു സംഘാംഗങ്ങള്‍ പറഞ്ഞു.
ഫെബിന്റെ മൃതദേഹം ഹെലിക്കോപ്ടറില്‍ കൊച്ചിയിലെത്തിച്ചു. മറ്റുള്ളവര്‍ കല്‍പ്പേനി ആശുപത്രിയില്‍ ചികിത്സയിലാണ്. കവരത്തി കില്‍ത്താന്‍ ദ്വീപിനു സമീപം രണ്ട് ഉരു മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം നാവികസേന സ്ഥിരീകരിച്ചിട്ടില്ല. ചുഴലിക്കൊടുങ്കാറ്റില്‍നിന്നു രക്ഷപ്പെട്ട 100 മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ദ്വീപിലുണ്ട്. ഇവരെ കല്‍പേനിയിലെ സ്കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഓഖി അകന്നുപോയെങ്കിലും ദ്വീപുനിവാസികള്‍ക്ക് 48 മണിക്കൂര്‍ കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഖിയുടെ പ്രഹരത്തില്‍ ദ്വീപില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
മിനിക്കോയ്, കല്‍പ്പേനി ഭാഗത്താണ് കൂടുതല്‍ നാശം. കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളം കയറി നശിച്ചു. ബോട്ട് ജെട്ടിയും നിരവധി വീടുകളും തകര്‍ന്നു. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായി. കല്‍പേനിയില്‍ െവെദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും മിനിക്കോയി ഇരുട്ടിലാണ്. ''ഓഖി'' ചുഴലിക്കാറ്റില്‍ പെട്ട മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും മഹാരാഷ്ട്ര തീരത്ത്. 28 ബോട്ടുകളിലായി മലയാളികളടക്കം 321 മത്സ്യബന്ധനത്തൊഴിലാളികള്‍ കൂടി മഹാരാഷ്ട്ര തീരത്ത് എത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
രത്നഗിരി തീരത്ത് ഇവര്‍ സുരക്ഷിതരാണെന്നും ഫഡ്നാവിസ് അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ മലയാളികളാണ്. 23 പേര്‍ തമിഴ്നാട്ടില്‍നിന്നും രണ്ടുപേര്‍ കര്‍ണാടകയില്‍നിന്നുമുള്ളവരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.കഴിഞ്ഞദിവസം 68 ബോട്ടുകളിലായി 952 മത്സ്യത്തൊഴിലാളികള്‍ മഹാരാഷ്ട്രാ തീരത്ത് സുരക്ഷിതരായി എത്തിയിരുന്നു. ഇവയില്‍ 66 ബോട്ടുകള്‍ കേരളത്തില്‍നിന്നും രണ്ടെണ്ണം തമിഴ്നാട്ടില്‍നിന്നുമുള്ളവയാണ്. സിന്ധുദര്‍ഗ് തീരത്താണ് കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികളുമായി ബോട്ടുകള്‍ എത്തിയത്. ഇവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ മാരിെടെം ബോര്‍ഡിനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായും ഫഡ്നാവിസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends