കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തുവീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തുവീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും മകൻ അഭിഷേകാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുടുംബം.
കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഇന്നലെ രാവിലെയാണ് ഒറവത്തൂരിലുള്ള ബന്ധുവീട്ടിലെത്തിയത്. രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടി.വി. ദേഹത്തേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശവസംസ്കാരം ഇന്ന്.
https://www.facebook.com/Malayalivartha

























