നിന്റെയൊക്കെ കോപ്പിലെ ചര്‍ച്ച, ചാനല്‍ തെണ്ടികള്‍ക്ക് വെറെ വല്ല പണിയ്ക്കും പോയ്കൂടെ... ഓഖി ചുഴലിക്കാറ്റ് ആഘോഷിച്ച മാധ്യമപ്രവര്‍ത്തകരോട് ഉഗ്രന്‍ ചോദ്യവുമായി ഒരു യുവാവ്, സെല്‍ഫി വീഡിയോയിലൂടെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന വീഡിയോ വൈറലാകുന്നു

ഓഖി ചുഴലിക്കാറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഏറെ ആഘോഷിച്ചു.വലിയ നാശനഷ്ടങ്ങളാണ് ഓഖി ചുഴലിക്കാറ്റ് വരുത്തിവച്ചത്.50 വര്‍ഷത്തില്‍ ഇത്തരം ഒരു ചുഴലിക്കാറ്റ് കേരളത്തില്‍ അടിച്ചിട്ടില്ല. ചുഴലിക്കാറ്റുണ്ടാകുമെന്ന കൃത്യമായ അറിയിപ്പ് കിട്ടിയത് മുപ്പതാം തീയതി 12 മണിക്കാണ്. എന്നാല്‍ 28, 29 തീയതികളില്‍ ബോട്ടുകള്‍ കടലില്‍ പോയിട്ടുണ്ടായിരുന്നു. മുന്നറിയിപ്പ് കൊടുക്കാനായിട്ട് ഇതിനാല്‍ നേരത്തെ സാധിച്ചില്ല.
ലഭ്യമായ സന്ദേശങ്ങളെല്ലാം വായിച്ചെങ്കിലും കേരളത്തെ ഓഖി ചുഴലിക്കാറ്റ് ബാധിക്കുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് പറഞ്ഞിരുന്നു. ഇതേ വാദം തന്നെയായിരുന്നു കേരള സര്‍ക്കാരിന്റെയും ചുഴലികാറ്റ് ഉണ്ടാകുമെന്നതിന്റെ കൃത്യമായ ഒരു മുന്നറിയിപ്പും കേരള സര്‍ക്കാരിന് കിട്ടിയിരുന്നില്ല.
പക്ഷേ, കേരളത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതൊരു ദുരന്തചാകരയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടവരെ സ്റ്റുഡിയോയില്‍ വിളിച്ച് വരുത്തിയും, ഫോണിലൂടെയും വിളിച്ച് വെറും വിമര്‍ശനം മാത്രം നടത്തുന്നത് ചില മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്.
ഇതിനെതിരെയാണ് കടലറിയുന്ന, കപ്പലില്‍ ജോലിചെയ്ത് പരിചയമുള്ള ഒരുയുവാവ് സെല്‍ഫി വീഡിയോയിലുടെ കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയിരിക്കുന്നത്. 'നിന്റെയൊക്കെ കോപ്പിലെ ചര്‍ച്ച നിര്‍ത്തിയിട്ട് വല്ല കുടപിടിച്ച് ഏതെങ്കിലും പാവത്തുങ്ങളെ രക്ഷിച്ച് നിന്റെയൊക്കെ വീട്ടില്‍ കൊണ്ടിരുത്താന്‍ പറ്റുമെങ്കില്‍ അത് ചെയ്യ് നീയൊക്കെ..' അങ്ങിനെ പോകുന്ന വിമര്‍ശനങ്ങളും, ആശങ്കകളും.. കൂടുതല്‍ അറിയാന്‍ വീഡിയോ കാണൂ..
https://www.facebook.com/Malayalivartha

























