മകളുമായി കരമനയാറ്റിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; രണ്ടരവയസുകാരിക്കായി തിരച്ചിൽ ഊർജ്ജിതം

കുടുംബകലഹത്തെ തുടര്‍ന്ന് രണ്ട് വയസുകാരി മകളെയും എടുത്ത് യുവതി ആറ്റില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. മകൾക്കായി ഇന്നും തിരച്ചിൽ തുടരും. അര കിലോമീറ്റർ അകലെ കാരനാട് പമ്പ്ഹൗസിനു സമീപത്തുനിന്നാണു രണ്ടാംദിനത്തിൽ വൈകിട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് അഗ്നിശമന സേന, സ്കൂബാ ടീം, നാട്ടുകാർ എന്നിവരാണ് ഇന്നലെ തിരച്ചിലിനിറങ്ങിയത്.
മരങ്ങാട് കത്തിക്കാംപാറ കാവുംമൂല വീട്ടില്‍ ശീതളാണ് (22) രണ്ട് വയസുകാരി മകള്‍ നിയയെയും എടുത്ത് കരമനയാറ്റില്‍ ചാടിയത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഉഴമലയ്ക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ആര്‍.സുജാതയുടെ മകളാണ് ശീതള്‍. രാവിലെ 11.30ന് എലിയാവൂര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കനത്ത മഴയും പേപ്പാറ അരുവിക്കര ഡാമുകള്‍ തുറന്നതും മൂലം നിറഞ്ഞു കുത്തിയൊഴുകുന്ന നിലയിലായിരുന്നു പുഴ. ഈ പുഴയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പുഴയില്‍ മണിക്കൂറുകള്‍ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ നടത്തിയ തെരച്ചിലിലാണ് നാട്ടുകാർ ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് തൊളിക്കോട് സ്വദേശി ഷൈജുവുമായി പിണങ്ങി വലിയകലുങ്കില്‍ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ശീതളും കുഞ്ഞും. ശനിയാഴ്ച കുളപ്പട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയതിനു ശേഷമാണു ശീതള്‍ മകളുമൊത്ത് എലിയാവൂര്‍ പാലത്തിലെത്തിയത്. ചെരിപ്പും ബാഗും ഉപേക്ഷിച്ചശേഷം പാലത്തില്‍നിന്നു ചാടുകയായിരുന്നു.
നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ആദ്യദിവസം തിരച്ചിലിനിറങ്ങി. കനത്ത മഴയും പേപ്പാറ ഡാം തുറന്നതും മൂലം നിറഞ്ഞൊഴുകുന്ന പുഴയിൽ മണിക്കൂറുകൾ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ശനി രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ ആരംഭിച്ചതു മുങ്ങൽ വിദഗ്ധരായ സ്കൂബ ടീമിനൊപ്പമാണ്. രണ്ടു റബർ ടിങ്കി ബോട്ടിലായിരുന്നു തിരച്ചിൽ.
പാലത്തിൽനിന്നു നാലു കിലോമീറ്റർ അകലെയുള്ള കൂവക്കുടി വരെ തിരച്ചിൽ നടത്തിയിട്ടും കിട്ടിയില്ല. ഒടുവിലാണു പമ്പ്ഹൗസിനു സമീപത്തുനിന്നു നാട്ടുകാർ ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ഫയർഫോഴ്സും സ്കൂബ ടീമും ചേർന്നു കരയ്ക്കെത്തിച്ച മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപ്രത്രി മോർച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha


























