ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാൻ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് തിരുവനന്തപുരത്ത് ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അൽപസമയത്തിനകം തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാകും മുഖ്യമന്ത്രിയുമായി കൂടിക്കാഴ് നടത്തുക. വിഴിഞ്ഞത്തേക്കാണ് മന്ത്രി ആദ്യമെത്തുകയെന്നാണ് വിവരം.
ഞായറാഴ്ച, വൈകുന്നേരം നാലരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിന്റെ ടെക്നിക്കൽ ഏരിയയിലെത്തിയ പ്രതിരോധമന്ത്രി മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം എന്നിവരുമായി ചർച്ച നടത്തുകയും രക്ഷാപ്രവർത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുകയും ചെയ്തു ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങൾ അവർ സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























