ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞത്ത്

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഓഖി ദുരന്തത്തില്‍ കെടുതി അനുഭവിക്കുന്ന മത്സ്യത്തൊളിലാളികളുടെ കുടുംബത്തേയും പ്രതിരോധ മന്ത്രി സന്ദര്‍ശിക്കും. കന്യാകുമാരിയില്‍ നിന്ന് രാവിലെ 8.30ഓടെ തിരുവനന്തപുരത്തെത്തിയ നിര്‍മല സീതാരാമന്‍ വൈകാതെ തന്നെ വിഴിഞ്ഞത്തേക്ക് പുറപ്പെട്ടു. സംസ്ഥാന മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ട്. പത്തുമണിയോടെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ് നടത്തും. വ്യോമ നാവിക സേനാ അധികൃതരുമായും മന്ത്രി ചര്‍ച്ചനടത്തും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കടുത്ത പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് പ്രതിരോധ മന്ത്രിക്കായി ഒരുക്കിയത്. കോവളം എം.എ.ല്‍എ എ.വിന്‍സെന്റും മന്ത്രിക്കൊപ്പമുണ്ട്.
ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രത്യേക വിമാനത്തിലെത്തിയ പ്രതിരോധ മന്ത്രിയെ നിര്‍മല സീതാരാമന്‍ പിന്നീട് ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. അവിടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha

























