Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉറ്റവരെ കണ്ടെത്താനായി ആറാംനാളത്തെ തിരച്ചില്‍...

04 DECEMBER 2017 09:33 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വ്യാഴാഴ്ച ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ആരെയും തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 28 ആയി. 103 ബോട്ടുകളിലും വളളങ്ങളിലുമായി 1100 ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെന്നാണ് കണക്ക്.

കാറ്റില്‍പ്പെട്ട് മഹാരാഷ്ട്ര, മംഗലാപുരം, ഉഡുപ്പി, ലക്ഷദ്വീപ്, കോഴിക്കോട്, ബേപ്പൂര്‍ തീരങ്ങളില്‍ എത്തിയവരില്‍ 400 പേരേ ശനിയാഴ്ചയും , 183 പേരെ ഇന്നലെയും കോസ്റ്റ്ഗാര്‍ഡും, നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് കണക്ക്.
എന്നാല്‍ കാണാതായവരില്‍ 85 പേരെപ്പറ്റി ഇനിയും വിവരമില്ല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കാതിരുന്നതാണ് മരണസംഖ്യ കൂടാനിടയാക്കിതെന്നാണ് ആക്ഷേപം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യതൊഴിലാളികളെ പങ്കെടുപ്പിച്ചിരുന്നില്ല. നേവിക്കാര്‍ സഹകരിക്കാന്‍ സമ്മതിച്ചില്ല, സര്‍ക്കാര്‍ അതില്‍ ഇടപെട്ടതുമില്ല. ഇതോടെ ലക്ഷ്യമില്ലാത്ത തെരച്ചിലാണ് നടക്കുന്നതെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് നിന്ന് പള്ളിയുടെ സഹായത്തോടെ 26 വള്ളങ്ങളില്‍ നാട്ടുകാര്‍ തെരച്ചിലിറങ്ങി.

ജില്ലയില്‍ കണ്ണില്‍ കണ്ടതെല്ലാം പിഴുതെറിഞ്ഞു നീങ്ങിയ ഓഖി ചുഴലിക്കാറ്റിന്റെ കലി അടങ്ങിയപ്പോള്‍ ബാക്കിയായത് കണ്ണീര്‍ കടല്‍. മത്സ്യബന്ധനത്തിന് കടലില്‍ പോയി ഇനിയും മടങ്ങിവരാത്ത ഉറ്റവരെ കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് തീരവാസികളും ബന്ധുക്കളും. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുകയാണ്.

ഇപ്പോള്‍ കിട്ടുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം ജീര്‍ണിച്ച നിലയിലാണ്. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും പരിശോധനകള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ ഉറ്റവര്‍ക്കുവേണ്ടി കടലില്‍ സ്വന്തം നിലയില്‍ യാനങ്ങളിറക്കി പരിശോധന നടത്തുന്നു. പ്രളയബാധിത പ്രദേശത്തുനിന്ന് 580 പേരെ ക്യാമ്പുകളില്‍ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

122 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപ്രതികളില്‍ ചികിത്സയില്‍ കഴിയുന്നതായി ഡി.എം.ഒ ഡോ. ജോസ് ജി. ഡിക്രൂസ് അറിയിച്ചു. 55 പേര്‍ മെഡിക്കല്‍ കോളേജിലും 62 പേര്‍ ജനറല്‍ ആശുപത്രിയിലും അഞ്ചുപേര്‍ ഫോര്‍ട്ട് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. രക്ഷപ്പെടുത്തുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ 13 ആംബുലന്‍സുകള്‍ 24 മണിക്കൂറും തീരപ്രദേശങ്ങളിലുണ്ട്. മൃതദേഹങ്ങള്‍ കണ്ടെടുത്താലുടന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.

ഓഖി ചുഴലിക്കാറ്റില്‍ ഉഗ്രതിരമാലകളില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ഭയപ്പാടില്‍ നിന്ന് കരകയറിയിട്ടില്ല. മരണം മുന്നില്‍ കണ്ട നിമിഷങ്ങളുടെ ഞെട്ടല്‍ കാരണം ചിലര്‍ മാനസികാസ്വാസ്ഥ്യം കാട്ടുന്നുണ്ട്. അങ്ങനെയുള്ള 20 പേര്‍ക്ക് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയില്‍ കൗണ്‍സലിംഗ് നല്‍കിയതായി ഡി.എം.ഒ അറിയിച്ചു.

ഇന്നലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീരപ്രദേശത്ത് സന്ദര്‍ശനം നടത്തി. പ്രതിരോധമന്ത്രി നിര്‍മ്മലസീതാരാമന്‍ ഇന്നെത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ പ്രതിരോധമന്ത്രി കന്യാകുമാരിയിലേക്ക് പോയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ഇതുവരെ തൃപ്തികരമാണെന്നാണ് മുഖ്യമന്ത്രി പിന്നീട് പറഞ്ഞത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends