പായ്ക്കറ്റ് പാലില്‍ ഉഗ്രന്‍ വിഷാംശം, പായ്ക്കറ്റ് പാലില്‍ പാല്‍പ്പൊടി മുതല്‍ സോപ്പുപൊടി വരെ ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം

പായ്ക്കറ്റ് പാലാണ് അധിക പേരും വാങ്ങാറുള്ളത്.എന്നാല്‍ വിശ്വസിച്ച് കുടിക്കുന്ന പായ്ക്കറ്റ് പാലില്‍ കലര്‍ന്നിരിക്കുന്നത് വിഷാംശമെന്ന് കണ്ടെത്തല്‍. പായ്ക്കറ്റ് പാലില്‍ പാല്‍പ്പൊടി മുതല്‍ സോപ്പുപൊടി വരെ ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം.
നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം നിറഞ്ഞ വസ്തുക്കള്‍ പാലില്‍ കലര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങിയതായും ഈ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും ഭക്ഷ്യസുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സിഎല്‍ ദിലീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിപണിയിലുള്ള അഞ്ച് ബ്രാന്റുകളുടെ സാമ്പികളുകള്‍ അയച്ചിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ പരിശോധന ഫലം ലഭിക്കും. വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്റ് കവര്‍ പാലുകളും ശേഖരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന കവര്‍ പാലുകളിലാണ് പ്രധാനമായും മായം ചേര്‍ത്തിരിക്കുന്നത്. ശുദ്ധമായ പാല്‍ മണിക്കൂറുകള്‍ മാത്രമേ കേടുകൂടാതിരിക്കൂ. എന്നാല്‍, കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന പാല്‍ ആഴ്ചകളോളം കേടുകൂടാതെയിരിക്കും.
മാരകമായ രാസവസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്. കവര്‍ പാലുകളിലാണ് കൂടുതല്‍ മാരകമായ വിഷാംശങ്ങള്‍ ചേര്‍ക്കുന്നത്. ചിലതരം ഡിറ്റര്‍ജന്റുകളുടെ സാന്നിദ്ധ്യവും ഇത് കൂടാതെ വൈറ്റ് പെയിന്റ് അടക്കമുള്ള മാരക വിഷാംശങ്ങളടക്കിയ വസ്തുക്കളും പാലില്‍ ചേര്‍ക്കുന്നു.
കാസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാര്‍ബണേറ്റ്, ഫോര്‍മാലിന്‍, അമോണിയം സള്‍ഫേറ്റ് എന്നിവയടങ്ങിയ പാലാണ് പലപ്പോഴും വിപണിയിലെത്തുന്നത്. കൃത്രിമ പാലിലെ യൂറിയയുടെ അളവ് വൃക്കകളെ ബാധിക്കുക്കുകയും രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നത് ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുന്നു.
ഫോര്‍മാലിന്റെ സാന്നിധ്യം കരളിനെയും കാസ്റ്റിക് സോഡ കുടലുകളെയും ബാധിക്കുന്നു. പരിശോധനകളെ അതിജീവിക്കാനും പാല്‍ ശീതീകരിക്കുന്നതു മൂലമുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനുമാണ് ആന്റിബയോട്ടിക് മരുന്നുകള്‍ പാലില്‍ കലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha

























