ദുരന്ത നിവാരണ അതോറിറ്റിക്ക് മുന്നിൽ മത്സ്യത്തൊഴിലാളി മാർച്ചിൽ സംഘർഷം; കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രതിഷേധവുമായെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ദുരന്തത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് മുന്നിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.
ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനാണ് പ്രതിഷേധവുമായെത്തിയത്.
ദുരന്ത നിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷണ വിധേയമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























