11 മത്‌സ്യത്തൊഴിലാളികളെ നാവികസേന കപ്പലില്‍ കൊച്ചിയിലെത്തിച്ചു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട തിരുവനന്തപുരം ജില്ലയിലെ 11 മത്‌സ്യത്തൊഴിലാളികളെ നാവികസേനയുടെ കപ്പല്‍ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്‍, റൊണാള്‍ഡ്, റോസ്ജാന്റോസ്, ജോണ്‍സണ്‍, വിഴിഞ്ഞം സ്വദേശികളായ വര്‍ഗീസ്, ആന്റണി, ബാബു, ജോസ്, സഹായം, വള്ളക്കടവ് സ്വദേശികളായ ബൈജു, പോള്‍ എന്നിവരാണ് കൊച്ചിയിലെത്തിയത്. 30നാണ് ഇവര്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ കാണാനില്ലെന്ന് ഇവരില്‍ ഒരാള്‍ അറിയിച്ചു. എഞ്ചിന്‍ കേടായ ബോട്ട് കടലില്‍ ഒഴുകി നടക്കുകയായിരുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരത്ത് നിന്ന് പോയവരില്‍ പലരും മറ്റ് പല തിരങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. മറ്റ് ചിലര്‍ കുടുങ്ങിക്കിടക്കുകയാണ്.
രണ്ട് കപ്പലുകളിലായി രക്ഷിച്ച ഇവരെ നാവികസേനാ ആസ്ഥാനത്തെത്തിച്ചു. അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപെട്ടവരുടെ കൂടെയുണ്ടായിരുന്ന ചിലരെ ഇനിയും കണ്ടെത്താനായിട്ടില്ല. വലിയ തിരവന്ന് അടിച്ചതോടെയാണ് പലരും കടലില്‍ പെട്ട് പോയതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























