Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മേഴ്‌സിക്കുട്ടിയമ്മയുടെ സംസാരം പരിധിവിട്ടു, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ല

04 DECEMBER 2017 03:51 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലക്കാറ്റ് ദുരിതംവിതച്ച തിരുവനന്തപുരത്തെ തീരദേശമേഖലയില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ചെല്ലുമ്പോഴെല്ലാം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇത് തുടരുന്നു. തിങ്കളാഴ്ച കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തിയപ്പോള്‍ കൂടെ ചെന്ന മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ജനരോക്ഷം ആളിക്കത്തി. മന്ത്രി പിന്‍വാങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി ഇടപെട്ട് മല്‍സ്യത്തൊഴിലാളികളെ ശാന്തരാക്കുകയായിരുന്നു. തനിക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായി മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാണിച്ച കാര്യമാണ് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വികാരപ്രകടനം കൂടുതലാണെന്നും ഇതിന് അവരെ കുറ്റപ്പെടുത്താനാവില്ലെന്നും മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു.

കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാത്തതിന്റെയും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാത്തതിന്റെയും പേരിലാണ് മല്‍സ്യത്തൊഴിലാളികള്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ തിരിഞ്ഞത്. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് തിരുവനന്തപുരത്തെ മല്‍സ്യത്തൊഴിലാളികളെ കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇത്തരം പ്രസ്താവന നടത്തിയത്. തിരുവനന്തപുരത്തെ മാത്രമല്ല കൊല്ലത്തെയും കൊച്ചിയിലെയും മല്‍സ്യത്തൊഴിലാളികള്‍ക്ക് വികാരപ്രകടനം കൂടുതലാണെന്ന് ചാനലില്‍ ചര്‍ച്ച നടത്തിയയാള്‍ ചൂണ്ടിക്കാണിച്ചെങ്കിലും മന്ത്രി അത് അംഗീകരിച്ചില്ല. ഞായറാഴ്ച മുഖ്യമന്ത്രിക്കൊപ്പം മേഴ്‌സിക്കുട്ടിയമ്മ വിഴിഞ്ഞത്ത് എത്തിയപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുമായി അടുത്തബന്ധമുള്ള മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം പറയാന്‍ കാണിച്ച ആര്‍ജ്ജവം രക്ഷാപ്രര്‍ത്തനങ്ങളില്‍ കാണിക്കണമായിരുന്നെന്നാണ് വിമര്‍ശനം. 

വികാരപ്രകടനങ്ങള്‍ തീരദേശവാസികള്‍ക്ക് പൊതുവേ കൂടുതലാണെങ്കിലും അവരുമായി വലിയ അടുപ്പമില്ലാത്ത കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പൂന്തുറയിലും വിഴിഞ്ഞത്തും എത്തി സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. അവരെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്തി. ഏത് ദുരിതമുഖത്തായാലും ആളുകളോട് നയചാരുതയോടെ സംസാരിക്കുന്നതിനും പെരുമാറുന്നതിനും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയണം. അല്ലെങ്കില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും ശക്തമാകും. അതുതന്നെയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ കാര്യത്തിലും സംഭവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends