ആർഭാടങ്ങളില്ലാതെ ഐ എഫ് എഫ് കെ; ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

22-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി എ.കെ.ബാലൻ, ചലച്ചിത്ര അക്കാദമി ഭാരവാഹികൾ തുടങ്ങിയവർ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് നിശാഗന്ധിയിൽ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ സിനിമ പ്രദർശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കാൻ തീരുമാനമായത്.
ഓഖി ചുഴലിക്കാറ്റിൽ കേരളത്തിന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇനിയും അനേകം മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന മന്ത്രിമാർക്കെതിരെ തീരപ്രദേശ നിവാസികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനം എന്നറിയുന്നു. ഡിസംബർ എട്ടിനാണ് ചലച്ചിത്ര മേള ആരംഭിക്കുന്നത്. 65 രാജ്യങ്ങളിൽ നിന്നായി 190 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
https://www.facebook.com/Malayalivartha

























