Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉമ്മന്‍ ചാണ്ടിക്കു പഠിക്കരുതെന്നു പറയുന്നവര്‍ പഠിക്കാനുള്ള കുറിപ്പ്

04 DECEMBER 2017 08:47 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞ തീരപ്രദേശത്ത് നാലാംദിവസം കാണാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനെ തീരദേശവാസികള്‍ കൂകിവിട്ടത് അദ്ദേഹം ഉമ്മന്‍ ചാണ്ടിക്കു പഠിക്കാന്‍ പോയതുകൊണ്ടാണ് എന്നാണല്ലോ ചില വിദ്വാന്‍മാര്‍ പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരിക്കലും പുറത്തിറങ്ങരുതെന്നും അവര്‍ സെക്രട്ടേറിയറ്റിലിരുന്ന് ഭരിക്കണം എന്നാണല്ലോ ഇവരുടെ വാദം.
എന്നാല്‍ 2004ല്‍ സുനാമി വീശയടിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്താണു ചെയ്തതെന്നും കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അന്നത്തെ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് എങ്ങനെയാണ് അതിജീവിച്ചതെന്നും ഉമ്മന്‍ ചാണ്ടിക്കു പഠിക്കരുതെന്നു പറയുന്നവര്‍ പഠിക്കാനുള്ള കുറിപ്പാണിത്. പി ടി ചാക്കോയുടെ ഫേസ് ബുക് കുറിപ്പ്.
'' ഇന്തോനേഷ്യയ്ക്കടുത്ത് സുമാത്രയില്‍ ഡിസം. 26നു രാവിലെ 6.29 നു പൊട്ടിപ്പുറപ്പെട്ട ഭൂകമ്പത്തില്‍ നിന്ന് ഉത്ഭവിച്ച തിരകള്‍ 900 കി. മീ വേഗത്തില്‍ സഞ്ചരിച്ച് ഉച്ചയോടെ കേരളതീരത്ത് രാക്ഷസഭാവം പൂണ്ട് എത്തുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്തനംതിട്ട ജില്ലയിലെ അടൂരിലുണ്ടായിരുന്നു. അയല്‍ജില്ലയായ ആറാട്ടുപുഴയില്‍ തിരമാലകള്‍ കരയിലേക്കടിച്ചു കയറുന്നുവെന്ന് ടി.കെ. ദേവകുമാര്‍ എംഎല്‍എ ഫോണില്‍ അറിയിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി അങ്ങോട്ടു കുതിച്ചു. മൂന്നു മണിയോടെ കായംകുളത്ത് എത്തിയപ്പോഴേക്കും മൃതദേഹങ്ങള്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിത്തുടങ്ങിയിരുന്നു. അലമുറയിട്ടു കരയുന്ന ബന്ധുക്കളെക്കൊണ്ട് പരിസരം നിറഞ്ഞു. കായംകുളം വലിയഴീക്കല്‍, ചേര്‍ത്തല, അന്ധകാരനാഴി തുടങ്ങിയ പ്രദേശങ്ങള്‍ ദുഖസാഗരമായി. കേരളത്തിലെ 590 കി. മീ തീരദേശം പേടിച്ചരണ്ടു.
കൊല്ലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അങ്ങോട്ടുതിരിച്ചു. സുനാമി തകര്‍ത്ത ആലപ്പാട് ഗ്രാമത്തിലുള്ളവരുടെ മൃതദേഹങ്ങള്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രികളിലും കരുനോഗപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിറഞ്ഞിരുന്നു. എവിടെയും കൂട്ടനിലവിളി മാത്രം. കുട്ടികളുടെ മൃതദേഹങ്ങള്‍ കിടത്തിയിരുന്നിടത്തേക്ക് എത്തിനോക്കാന്‍ ധൈര്യമില്ലാതെ മുഖ്യമന്ത്രി നേരേ തിരുവനന്തപുരത്തേക്കു കുതിച്ചു.
കേരളത്തില്‍ ഇതുവരെ പരിചയമില്ലാത്ത പ്രതിഭാസമാണ് സുനാമി. ഇതുവരെ കണ്ടിട്ടില്ലാത്തത്ര മൃതദേഹങ്ങള്‍. തകര്‍ന്നടിഞ്ഞ ഗ്രാമങ്ങള്‍. മുഖ്യമന്ത്രിപോലും ശരിക്കു ഞെട്ടി. അതില്‍ നിന്നു മോചനം നേടാന്‍ അല്പസമയം വേണ്ടിവന്നു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ച് അടിന്തരമായി കണ്‍ട്രോള്‍ റും തുറക്കാന്‍ കൊല്ലത്തുനിന്ന് നിര്‍ദേശം നല്കി. തിരുവനന്തപുരത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ധനമന്ത്രി വക്കം പുരുഷോത്തമനോട് ആവശ്യപ്പെട്ടു. രാത്രി ഒന്‍പതു മണിക്ക് തിരുവനന്തപുരത്ത് ക്രൈസിസി മാനേജ്‌മെന്റ് കമ്മിറ്റി ചേരാന്‍ തീരൂമാനിച്ചു. തീരസംരക്ഷണ സേനയുടെയും നേവിയുടെയും സഹായം തേടി.
രാത്രിയില്‍ ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചേരുമ്പോള്‍ ഒരുകാര്യം വ്യക്തമായിരുന്നു. ഇത് യുദ്ധകാല സാഹചര്യമാണ്. പ്രകൃതിയൊരുക്കിയ ദുരന്തത്തോട് മനുഷ്യന്റെ യുദ്ധം. ജനകൂട്ടായ്മയുടെ ചെറുത്തുനില്പ് ഉയര്‍ന്നുവരണം. ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ഉണ്ടാക്കി. തുടര്‍ന്നുള്ള എല്ലാ ദിവസവും പ്രത്യേക മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി അന്നു രാത്രി വളരെ വൈകി വീട്ടില്‍ എത്തിയപ്പോഴും തീരദേശത്ത് നിലവിളി അണഞ്ഞിരുന്നില്ല. കിലോമീറ്ററുകള്‍ താണ്ടി അത് അദ്ദേഹത്തെ പിന്തുടര്‍ന്ന് ഊണിനും ഉറക്കത്തിനും ഭംഗം വരുത്തി. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിനുള്ള രൂപരേഖ മനസില്‍ കോറിയിട്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് അല്പം മയങ്ങിയത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ മന്ത്രിസഭായോഗം, ഉച്ചകഴിഞ്ഞ് ദുരന്തമേഖലകളില്‍ പര്യടനം എന്നതായിരുന്നു പതിവ്. ദുരിതമേഖലയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭ അന്നന്ന് അടിയന്തര തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരുന്നു.
രാത്രി ഒരു മണിവരെ ഉമ്മന്‍ ചാണ്ടി ദുരിതാശ്വസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. !

ഓഖി കശക്കിയെറിഞ്ഞ തീരദേശത്ത് ഒരു കസേരയുമിട്ട് അവിടെയിരുന്നു ദുരിതാശ്വസ പ്രവര്‍ത്തനം നടത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് അധികാരമോ തസ്തികയോ ഒന്നും വേണ്ടി വന്നില്ല. ഇതിന് ഉള്ളില്‍ മനുഷ്യസ്‌നേഹം മാത്രം മതി!
ഉമ്മന്‍ ചാണ്ടിക്കു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല മക്കളേ....!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends