ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കലക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് നിര്‍ദേശം നല്‍കിയത്. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമികസൌകര്യങ്ങളും ഉറപ്പാക്കണം.
ക്യാമ്പുകളിലെ ശുചിത്വം പ്രധാനമാണ്. കുട്ടികള്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കണം. ക്യാമ്പുകള്‍ ശുചിയാക്കാന്‍ ആവശ്യമെങ്കില്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കാം. ദുരിതബാധിതപ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും നടത്തണം.
ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം.കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് കോഴിക്കോട്ടെത്തിയ ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെപ്പോലെ പരിഗണിച്ച് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണം. എറണാകുളം ജില്ലയില്‍ കേടുവന്ന കക്കൂസുകള്‍ നന്നാക്കിക്കൊടുക്കുന്നുണ്ട്. അത് നല്ല മാതൃകയാണ്. ദുരിതാശ്വാസരംഗത്ത് ജില്ലാ ഭരണസംവിധാനങ്ങള്‍ അഭിനന്ദനാര്‍ഹമായി പ്രവര്‍ത്തിച്ചു.
മത്സ്യത്തൊഴിലാളികള്‍ എവിടെനിന്നൊക്കെ കടലില്‍ പോയി എന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഏതെങ്കിലും ഒരുകേന്ദ്രത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. സംഘമായി പോകുന്നവര്‍ എല്ലാവരുടെയും വിവരങ്ങള്‍ നല്‍കണം. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ സംവിധാനമുണ്ടാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























