ഫ്ലക്സ് ബോർഡുകളിൽ തന്റെ ഫോട്ടോ വയ്ക്കരുന്ന നിർദേശവുമായി പി. ജയരാജൻ

ഫ്ലക്സ് ബോർഡുകളിൽ തന്റെ ചിത്രം വയ്ക്കരുതെന്ന നിർദേശവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ജനുവരിയിൽ നടക്കുന്ന സിപി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പി ജയരാജന് അഭിവാദ്യം നൽകിക്കൊണ്ടുള്ള പ്രചരണ ബോർഡുകളും ചുവരെഴുത്തുകളും തയ്യറാക്കിയ സാഹചര്യത്തിലാണ് ഇതിനെ എതിർത്തു കൊണ്ട് പി ജയരാജൻ പാർട്ടി അണികൾക്ക് ഇങ്ങനെയൊരു നിർദേശം നൽകിയത്. പാർട്ടി സമ്മേളനങ്ങൾ ജനപങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്.
ചില സ്ഥലങ്ങളിൽ തന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ലക്സ് ബോർഡുകൾ ഉയർത്തിയിട്ടുണ്ട്. ഇതിൽ നിന്നും പ്രവർത്തകർ പിന്മാറണം. ഇതുയർത്തി ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരമാണ് ഇത്തരം ബോർഡുകളെന്നും ജയരാജൻ പറയുന്നു.
സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും ജയരാജൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. സ്വയം മഹത്വവത്ക്കരിച്ച് പാർട്ടിക്ക് അതീതനാവാൻ ജയരാജൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാനസമിതിയിൽ വിമർശനം ഉയർന്നിരുന്നു.
ജയരാജന്റെ ജീവിത രേഖയും നൃത്തശിൽപവും തയ്യാറാക്കിയതും വിവാദമായിരുന്നു. സംസ്ഥാന സമിതിയുടെ പ്രമേയം റിപ്പോർട്ട് ചെയ്ത ജില്ലാ കമ്മറ്റി യോഗത്തിലും ജയരാജനെ ഉയർത്തിക്കാട്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് വിമർശനമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























