Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തുറയുടെ കണ്ണീരൊപ്പി കേന്ദ്ര പ്രതിരോധമന്ത്രി താരമായപ്പോള്‍

05 DECEMBER 2017 08:53 AM IST
മലയാളി വാര്‍ത്ത

ഉറ്റവരുടെ ജീവനുവേണ്ടിയുള്ള കാത്തിരുപ്പിനിടയില്‍ രാഷ്ട്രീയക്കാര്‍ വന്നത് തീരദേശികള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ കൂകി വിളിച്ച് അവരെ ആട്ടിപ്പായിച്ചു. അവരുടെ പ്രതിഷേധം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവുമെല്ലാം നന്നായറിഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല മഴ നനഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടത്. പിന്നെയവിടെ തിരിഞ്ഞ് നോക്കിയിട്ടില്ല.

ഈ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയത്. മറ്റ് രാഷ്ട്രീയക്കാര്‍ തോറ്റുമടങ്ങിയിടത്തേക്കാണു കൂപ്പുകൈയും സാന്ത്വനവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയത്.

നാന്‍ കൈകൂപ്പി കേക്ക്‌റേന്‍. ഇന്ത സമയത്തില് ദയവുപണ്ണി പഴി പോടവേണ്ടാ. എനക്കു തെരിയും ഉങ്കളുടെ മനം, നാനും ഒരു പൊമ്പിളൈതാന്‍...നാന്‍ ഉങ്കളെ കേക്ക്‌റേന്‍, കേക്ക വേണ്ടിത്താന്‍ വന്‍ട്രേന്‍...

കേന്ദ്രമന്ത്രിയുടെ പരിവേഷം മാറ്റിവച്ച്, 'അയലത്തെ സോദരി'യായി അവര്‍ വിഴിഞ്ഞത്തും പൂന്തുറയിലും നാട്ടുകാരെ ആശ്വസിപ്പിച്ചു. കടലില്‍പെട്ട അവസാന ആളെയും കണ്ടെത്തുന്നതുവരെ ഒപ്പമുണ്ടാകുമെന്നു തുറയുടെ മനസുതൊട്ട തമിഴ്‌പേച്ചില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. അവര്‍ക്കൊപ്പമുണ്ടായിരുന്ന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും പോലീസിന്റെ സുരക്ഷാവലയം അപ്പോഴുമുണ്ടായിരുന്നു. 

മുഴുവന്‍സമയം രാഷ്ട്രീയക്കാരായി വളര്‍ന്ന നേതാക്കള്‍ക്കു കഴിയാതിരുന്നതാണ് തിരുച്ചിറപ്പള്ളിയില്‍ ജനിച്ച്, ഡല്‍ഹിയില്‍ പഠിച്ച്, ലണ്ടനില്‍ െ്രെപസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിലും ബി.ബി.സി. വേള്‍ഡ് സര്‍വീസിലും പ്രവര്‍ത്തിച്ച് തിരിച്ചെത്തിയ നിര്‍മലയ്ക്കു കഴിഞ്ഞത്. 

'ഞാനുമൊരു സ്ത്രീയാണ്, നിങ്ങളുടെ വേദനയറിയാവുന്ന സ്ത്രീ...' എന്ന വാക്കുകള്‍ക്കു മുന്നില്‍ തുറയിലെ സ്ത്രീകളുടെ അലമുറ നിലച്ചു. പുരുഷാരം ശാന്തരായി. ഏതാവശ്യമുണ്ടെങ്കിലും നേരിട്ടുവിളിക്കുക, പരിഹാരമുണ്ടാകുമെന്ന ഉറപ്പ് അവരെ ആശ്വസിപ്പിച്ചു. 


രാവിലെ കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കുമൊപ്പം പൂന്തുറ പള്ളിമേടയിലെത്തിയ നിര്‍മല സീതാരാമന്‍ ഇടവകപ്രതിനിധികളുമായി സംസാരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷമായി ഉയര്‍ത്തുക, രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന നിവേദനം സ്വീകരിച്ചു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒപ്പമുണ്ടായിരുന്നു.

കടലില്‍നിന്നു തിരിച്ചെത്തിയിട്ടില്ലാത്ത 28 പേരുടെ കുടുംബാംഗങ്ങള്‍ പള്ളിയങ്കണത്തിലെ പന്തലില്‍ പ്രാര്‍ഥനയിലായിരുന്നു. കേന്ദ്രമന്ത്രിക്കൊപ്പമെത്തിയ കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കുമെതിരേ അവര്‍ പ്രതിഷേധിച്ചെങ്കിലും വൈദികര്‍ക്കും പോലീസിനും കഴിയാതിരുന്നതു സാധിച്ചാണു കേന്ദ്രമന്ത്രി മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends