ജിഷ്ണു കേസ് സിബിഐയ്ക്ക് വിട്ട് സുപ്രീംകോടതി: 5 മാസത്തോളം സിബിഐ പാഴാക്കി; പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാം

എന്‍ജിനീയറിഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കാന്‍ വൈകിയതില്‍ സി.ബി.ഐയെ കോടതി വിമര്‍ശിച്ചു. കേസ് വൈകിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കില്ലേന്ന് കോടതി ചോദിച്ചു. സിബിഐ 5 മാസത്തോളം പാഴാക്കിയെന്നും സുപ്രീംകോടതി. സി.ബി.ഐയ്ക്ക് ഇനി കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജിഷ്ണു പ്രണോയി കേസില്‍ ചൊവ്വാഴ്ചയ്ക്കകം നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി സി.ബി.ഐയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്നും സി.ബി.ഐയ്ക്ക് കോടതി അന്ത്യ ശാസനം നല്‍കി. തുടര്‍ന്നാണ് കേസ് ഏറ്റെടുക്കാമെന്ന് തീരുമാനത്തിലേക്ക് സി.ബി.ഐ എത്തിയത്.
https://www.facebook.com/Malayalivartha

























