Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വാടകയ്ക്ക് നല്‍കിയ വീട്ടിലെ ബംഗാളികള്‍ പറഞ്ഞത് കേട്ട് സ്വര്‍ണം വാങ്ങാന്‍ കൊല്‍ക്കത്തയില്‍ പോയയവരുടെ അവസ്ഥ

05 DECEMBER 2017 12:19 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണം വാങ്ങാനായി പശ്ചിമ ബംഗാളിലെത്തിയ വിമുക്തഭടന്മാരായ മലയാളി സഹോദരന്മാരുടെ അവസ്ഥയറിഞ്ഞ വേദനയിലാണ് നാട്ടുകാര്‍. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പള്ളിവെളി കുന്നേല്‍വെളി വീട്ടില്‍ മാമ്മച്ചന്‍ ജോസഫ് (58), കുഞ്ഞുമോന്‍ ജോസഫ് (51) എന്നിവരാണ് സ്വര്‍ണം തേടി പോയത്. അവസാനം അവര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന 12 ലക്ഷം രൂപയും ആറുപവന്റെ മാലയും നഷ്ടപ്പെട്ടതായി നാട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു. വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പണവും സ്വര്‍ണവും കവര്‍ന്നതാകാമെന്നാണ് വിലയിരുത്തല്‍.

കൊല്‍ക്കത്തയില്‍നിന്ന് നൂറിലേറെ കിലോമീറ്റര്‍ അകലെ ബര്‍ദ്വാനിലെ ബ്രഹ്മചന്ദപൂരിലുള്ള ശരണ്യ ആശുപത്രിയിലാണ് ഇരുവരെയും ആദ്യം പ്രവേശിപ്പിച്ചത്. മാമ്മച്ചന്‍ അവിടെ മരിച്ചു. കുഞ്ഞുമോന്‍ ജോസഫിനെ പിന്നീട് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണം വാങ്ങാന്‍ ഇവര്‍ നാട്ടില്‍നിന്ന് എന്തിനു കൊല്‍ക്കത്തവരെ എത്തിയെന്നതിലാണ് ദുരൂഹത.

പാണാവള്ളിയിലുള്ള ഇവരുടെ വീട് ബംഗാളില്‍നിന്നുള്ള പണിക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇവര്‍ വഴിയാണ് സ്വര്‍ണ്ണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇരുവരും അറിഞ്ഞതെന്നും. സ്വര്‍ണ് നിധിയെന്ന വിശ്വസിച്ച് അതു തേടിപ്പോയ വഴിയെയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാടക വീട്ടില്‍ താമസിക്കുന്ന ഒരു നിര്‍മ്മാണത്തൊഴിലാളിയുമായി ഇവര്‍ രണ്ടാഴ്ച മുമ്പും കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. അന്നു കൂടെ പോയ ബംഗാളി ഇത്തവണത്തെ യാത്രയില്‍ ഒപ്പമില്ല. പക്ഷേ, അയാളെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.

നേരത്തേ ഇവര്‍ കൊല്‍ക്കത്തയ്ക്ക് പോയപ്പോള്‍ പൂച്ചാക്കലിലുള്ള സ്വര്‍ണപ്പണിക്കാരനെയും കൂടെക്കൂട്ടിയിരുന്നു. ഇവര്‍ വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ മാറ്റുനോക്കാനും വില നിര്‍ണയിക്കാനുമാണ് അയാളെ കൂടെക്കൂട്ടിയതെന്നാണ് പറയുന്നത്. ഇത്തവണ അയാളും ഒപ്പം പോയിരുന്നില്ലെന്നാണ് വിവരം. സ്വര്‍ണം വാങ്ങാനായി കൈയില്‍ കരുതിയ പണമാണ് നഷ്ടമായിരിക്കുന്നത്. സ്വര്‍ണ്ണ നിധി തേടിയുള്ള യാത്രയാണ് ഇരുവരുടെയും ജീവനെടുത്തതെന്ന വിധത്തിലാണ് പുറത്തുവരുന്ന വാര്‍ത്തഖല്‍.

ചെന്നൈയില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇരുവരും നാട്ടില്‍ നിന്ന് പോയത്. നിധിയുമായി ബന്ധപ്പെട്ട യാത്രയാണ് എന്നറിയാവുന്ന വീട്ടുകാര്‍ വിലക്കിയിരുന്നതായും സൂചനയുണ്ട്. കേരള പൊലീസിന് സംഭവത്തെ പറ്റി കൂടുതല്‍ ധാരണകളില്ല. ടെറസില്‍ താമസിക്കുന്ന മറ്റു ബംഗാളികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിവരമറിഞ്ഞ് ഇവരുടെ സഹോദരന്മാര്‍ നാട്ടില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയിട്ടുണ്ട്. മാമ്മച്ചനും കുഞ്ഞുമോനും മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക്‌ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും വിമുക്തഭടന്മാരാണ്. മാമ്മച്ചന്റെ ഭാര്യ: മേരി. മക്കള്‍: സൗമ്യ, ക്‌ളിഫിന്‍. മരുമക്കള്‍: സിബി, ആശ. കുഞ്ഞുമോന്‍ ജോസഫിന്റെ ഭാര്യ: ജയന്തി. മക്കള്‍: ആല്‍ഫിന്‍, അലക്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends