ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്ട്രീയ നേതാക്കള്‍ക്കും യുവതികളുമായി അടുത്ത ബന്ധമെന്ന് ആക്ഷേപം; പരാതിക്കാരനായ ഡ്രൈവറെയും കാണാനില്ല

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവതികള്‍ക്കെതിരെ ഡി.ജി.പി പ്രഖ്യാപിച്ച അന്വേഷണം എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് ആക്ഷേപം.
ഡ്രൈവര്‍ക്ക് കേസില്‍ താല്‍ല്‍പര്യമില്ലന്ന ന്യായം പറഞ്ഞാണ് കേസ് അട്ടിമറിക്കുന്നത്. പ്രതികളായ മൂന്ന് സ്ത്രീകളും പ്രബലരാണ്. ഉന്നത രാഷ്ട്രീയ, പൊലീസ് ഉദ്യോഗസ്ഥ ബന്ധമുള്ളവരും സാമ്പത്തിക സ്വാധീനം ഉള്ളവരുമാണ്. അതേസമയം ടാക്‌സി ഡ്രൈവറുമായി വഴിവിട്ട ഇടപാട് നടത്തി കേസൊതുക്കി തീര്‍ത്തതായും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് രണ്ട് പരാതികള്‍ നല്‍കിയിരുന്നു.
പ്രതികളുടെ പെണ്‍വാണിഭവും മറ്റ് ഉന്നതബന്ധങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണങ്ങള്‍ക്കും, തുടര്‍നടപടികള്‍ക്കുമായി ആദ്യ പരാതി എറണാകുളം റെയ്ഞ്ച് ഐ.ജിക്കും, രണ്ടാമത്തെ പരാതി സ്‌റ്റേറ്റ് സ്‌പെഷ്യല്‍ രഹസ്യസെല്‍ വിഭാഗത്തിനും കൈമാറി. എന്നാല്‍ രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാനോ, കേസ് രജിസ്റ്റര്‍ ചെയ്യാനോ, യാതൊരു നടപടികളും പൊലീസ് എടുത്തില്ല. മൂന്ന് സ്ത്രീകളെയും മെഡിക്കല്‍ പരിശോധനകള്‍ പോലുമെടുക്കാതെ രണ്ട് മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിട്ട മരട് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇവരെ ഈ കേസിന്റെ ചുമതലയില്‍ നിന്നും മാറ്റുകയും ചെയ്തു.
സപ്തംബര്‍ 20നാണ് കൊച്ചിയിലെ നടുറോഡില്‍ വെച്ച് ഷെഫീഖ് എന്ന ഡ്രൈവറെ യുവതികള്‍ തല്ലിച്ചതച്ചത്. കരിങ്കല്ല് കൊണ്ട് യുവതികള്‍ ആക്രമിച്ചതിനെ തുടര്‍ന്നു. ഇയാളുടെ തലയ്ക്കും ഗുരുതരമായി പരിക്കുപറ്റിയിരുന്നു. തങ്ങള്‍ വിളിച്ച ഷെയര്‍ ടാക്‌സിയില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നതാണ് യുവതികളെ ചൊടിപ്പിച്ചത്. അയാളെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയ്യാറല്ലെന്ന് ഷെഫീഖ് പറയുകയായിരുന്നു. തുടര്‍ന്നാണ് യുവതികള്‍ ഷെഫീഖിനെ മര്‍ദിച്ചത്. എയ്ഞ്ചല്‍ ബേബി, ക്ലാര ഷിജിന്‍, ഷീജ എന്നിവരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
സെബാസ്റ്റിയന്‍ പോളിന്റെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ 90 ശതമാനവും ശരിയാണ്. യാതൊരു പക്വതയുമില്ലാത്ത റിപ്പോര്‍ട്ടിംഗാണ് ദൃശ്യമാധ്യമങ്ങളിലെ ഭൂരിപക്ഷം പേരും ഓഖിയോട് അനുബന്ധിച്ച് നടത്തുന്നത്. ശ്രീദേവി പിള്ളയെ പോലുള്ളവരുടെ നല്ല സമീപനത്തെ എടുത്ത് പറയാതിരിക്കാനാവില്ല.
രാജഗോപാലണ്ണന്‍ പറയുന്നത് പോലെ പലരും വാ കൊണ്ട് വയറിളക്കുന്നു... പ്രത്യേകിച്ച് എ.സി മുറികളില്‍ ഇരുന്ന് ചര്‍ച്ച നടത്തുന്നവരില്‍ അധികവും.
മുഖ്യമന്ത്രി ദുരന്തമുഖത്ത് പോയി ഷോ കാണിക്കണമെന്നൊന്നുമില്ല, ഓഫീസിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ മതി. എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത് എല്ലായിടത്തും ഉചിതമാകില്ല. തീരദേശത്ത് ഉള്ളവരടക്കമാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയത്. ഇത്രയും വലിയൊരു കലാമിറ്റി ഉണ്ടായപ്പോള്‍ ആദ്യം തന്നെ അവിടെയെത്തി പ്രദേശവാസികളോട് സംസാരിക്കണമായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയും പോകാമല്ലോ, തീരദേശവാസികള്‍ക്ക് അത് വലിയ ആശ്വാസമാകുമായിരുന്നു.
https://www.facebook.com/Malayalivartha


























