പാനൂരിൽ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരെന്ന് സിപിഎം

പാനൂരിൽ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ നൗഷാദ്(45) ,പൂളാണ്ടി നൗഫലി (40)എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.
മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ആര്‍എസ്‌എസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം നടന്നത്. കഴുത്തിനും കൈകാലുകള്‍ക്കും വെട്ടേറ്റ നൗഷാദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്ന് പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന ആര്‍എസ്‌എസ് ക്രിമിനലുകളായ കാതലാന്‍ ഷാജി, ശരത്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നൗഷാദിനെ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മേഖലയില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ വിവി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
നവംബര്‍ അവസാനവാരം വരെ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശം ശാന്തമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. നേരത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം സിപിഎമും ബിജെപിയും ബഹിഷ്കരിച്ചിരുന്നു. ഇതോടെ യോഗം ഉപേക്ഷിച്ചു. ദിവസങ്ങളായി സംഘർഷം തുടരുന്ന പ്രദേശത്ത് തലശേരി ഡി.വൈ.എസ്. പി മുൻകൈ എടുത്താണ് യോഗം വിളിച്ചിരുന്നത്. ഇരുപാര്‍ട്ടികളും സഹകരിക്കാത്തതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























