ഭയപ്പെടേണ്ട, പിണറായി സര്‍ക്കാര്‍ കൂടെയുണ്ട്... സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍, സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ സഹായവും ലഭ്യമാക്കും, ഓഖി ദുരിതബാധിതര്‍ക്ക് കോടിയേരിയുടെ ഉറപ്പ്

വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച്, മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ സഹായവും ലഭ്യമാക്കുമെന്നും അവര്‍ക്ക് ഉറപ്പുനല്‍കി.
ഓഖീ ചുഴലിക്കാറ്റ് ദുരന്തഭൂമിയാക്കി മാറ്റിയ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. സര്‍ക്കാരും പൊതുപ്രവര്‍ത്തകരും ആലംബമറ്റ ഈ ജനതയുടെ കൂടെയുണ്ടാവും.കടലിലകപ്പെട്ട അവസാനത്തെ മനുഷ്യനെയും രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
ഇവിടെ പള്ളികളില്‍ പ്രാര്‍ഥനാനിരതരരായ സ്ത്രീകളെയും കുട്ടികളെയും പുരോഹിതന്‍മാരെയും കണ്ടു. അവരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കുന്ന വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയിലും പോയി. ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
ചുഴലിക്കാറ്റ് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മല്‍സ്യതൊഴിലാളികുടംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യണം. രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണ്.
ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഇടപെടുന്നതിന് വ്യക്തമായ മാനദണ്ഡം വേണം. ചുഴലിക്കാറ്റ് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.മല്‍സ്യതൊഴിലാളികളുടെ ആവലാതികള്‍ക്ക് പരിഹാരം കാണണം. മരണം സംഭവിച്ച മല്‍സ്യതൊഴിലാളികളുടെ കുടംബത്തിന് ആവശ്യമായ സഹായം നല്‍കണം. പലര്‍ക്കും സ്വന്തമായി വീടില്ല.
ഇത്തരം കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കണം. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സഹായം ലഭ്യമാക്കണം. കിട്ടാവുന്ന എല്ലാ സഹായവും ലഭ്യമാക്കിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇത് തുടരും.
https://www.facebook.com/Malayalivartha


























