കോട്ടയം കുഴിമറ്റത്തു നിന്നു കാണാതായ ദമ്പതികളില്‍ ഭര്‍ത്താവു തിരികെ എത്തി; ഭാര്യ എവിടെ എന്ന് അറിയില്ലന്നു ഭര്‍ത്താവ്; ബിന്‍സിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി പോലീസ്

കുഴിമറ്റത്തുനിന്നു കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചെത്തി, ഭാര്യയെക്കുറിച്ച് വിവരമൊന്നുമില്ലെന്നു ഭര്‍ത്താവ്. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്കു സമീപം പത്തില്‍പറമ്പ് ബിന്‍സി (നിഷ, 37) ഭര്‍ത്താവ് മോനിച്ചന്‍(42) എന്നിവരെ കഴിഞ്ഞ 17നാണു കാണാതായത്.
അന്നു രാത്രി ബിന്‍സിയുടെ വീട്ടിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിന്‍സിയുടെ മാതാവ് കുഞ്ഞുമോള്‍ ചിങ്ങവനം പോലീസിന് നല്കിയ പരാതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോനിച്ചന്‍ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരായി. താന്‍ തനിച്ചാണു പോയതെന്നും ഭാര്യയെ കാണാനില്ലെന്നുമാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് ബിന്‍സിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മോനിച്ചന്‍ തമിഴ്‌നാട് സ്വദേശിയുമായി ബിന്‍സിക്ക് അടുപ്പമുണ്ടെന്ന സംശയത്തെതുടര്‍ന്നു വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാകുമായിരുന്നു. സംഭവ ദിവസം വീട്ടില്‍നിന്നും ഒരാള്‍ ഇറങ്ങിപോകുന്നതു മോനിച്ചന്‍ കണ്ടു. ഇത് ആരാണെന്ന് അന്വേഷിച്ചു വീട്ടിലെത്തിയ മോനിച്ചനും ബിന്‍സിയുമായി വാക്കേറ്റമുണ്ടായി. വഴക്കു രൂക്ഷമായതോടെ ബിന്‍സി ഇരുന്ന മുറിയിലേക്കു വെട്ടുകത്തിയുമായി മോനിച്ചന്‍ കയറി പോകുന്നതു കണ്ടതായി കുട്ടികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
അല്‍പസമയത്തിനുശേഷം ഇയാള്‍ വീടിനു പുറത്തേക്കു പോയി. തൊട്ടു പിന്നാലെ ബിന്‍സിയും ഇറങ്ങിപ്പോയി. ഇരുവരും തിരികെ വരാതായതോടെ മക്കള്‍ കുമരകത്തെ ബന്ധുവീട്ടില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണു ബന്ധുക്കള്‍ ചിങ്ങവനം എസ്.ഐ അനൂപ് സി.നായര്‍ക്കു പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്നും ബിന്‍സിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ബിന്‍സിക്കു പരുക്കേറ്റതായി സൂചനയുണ്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ബിന്‍സി എവിടെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. ബിന്‍സിയെയും ഭര്‍ത്താവിനെയും ഒരുമിച്ചാണ് കാണാതായതെന്നായിരുന്നു ആദ്യ വിവരം. ഇത് വലിയ വിവാദമായിരുന്നു. കോട്ടയത്തു നിന്നു രണ്ടു ദമ്പതികളെ കാണാതായതിനു പിന്നാലെ ഇവരെ കാണാതായതു വിവാദമായിരുന്നു.
https://www.facebook.com/Malayalivartha


























