Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മരിച്ചയാളെ തിരഞ്ഞ് പിടിച്ച് ചോദ്യം ചെയ്തപ്പോള്‍ മറുപടി കേട്ട് പോലീസുകാരുടെ കണ്ണു നനഞ്ഞു

06 DECEMBER 2017 09:01 AM IST
മലയാളി വാര്‍ത്ത

ഭാര്യ വീട്ടമ്മ. മൂന്ന് മക്കള്‍ പ്രവാസികള്‍. ഒരാള്‍ വക്കീല്‍. എല്ലാവരും ഉണ്ടായിട്ടെന്താ ഈ വയസാം കാലത്ത് വീട്ടുകാരെ വിഷമിപ്പിച്ച തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുകുന്നേല്‍ ജോസഫിന് (75) പറയാനുള്ളത് കരളലിയിപ്പിക്കുന്ന കഥകള്‍. ദിനപത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി ജോസഫിനെ കോട്ടയത്തു കണ്ടെത്തി. തിങ്കളാഴ്ച കോട്ടയത്തെ കാര്‍ഷിക വികസന ബാങ്കില്‍ ചെന്നിരുന്നെന്നറിഞ്ഞു നടത്തിയ തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ നഗരമധ്യത്തില്‍ തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ഐശ്വര്യ ലോഡ്ജിലാണ് പോലീസ് അദ്ദേഹത്തെ കണ്ടെത്തിയത്. വൈകുന്നേരത്തോടെ തളിപ്പറമ്പില്‍നിന്നെത്തിയ ബന്ധുക്കള്‍ക്കും പോലീസിനുമൊപ്പം വിട്ടയച്ചു.

ഗുരുതരരോഗം ബാധിച്ചതിലുള്ള വിഷമവും മക്കളുടെ സ്‌നേഹം കുറയുന്നെന്ന തോന്നലും മൂലമാണ് വീടുവീടാന്‍ തീരുമാനിച്ചതെന്നു ജോസഫ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നാലു മക്കളില്‍ മൂന്നുപേര്‍ വിദേശത്താണ്. ഒരു മകന്‍ തലശേരിയില്‍ അഭിഭാഷകന്‍. 15 വര്‍ഷമായി വീട്ടില്‍ ഭാര്യ മാത്രമാണു കൂട്ട്. രോഗം രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ ടെന്‍ഷനായി. താന്‍ മാറിയാല്‍ ഭാര്യയെ മക്കള്‍ നന്നായി നോക്കുമെന്നു തോന്നിയപ്പോള്‍ വീടുവിടാന്‍ തീരുമാനിച്ചു. കുടുംബാംഗങ്ങളുടെ സ്‌നേഹം അളക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. തിരുവനന്തപുരത്തു ചെന്ന് ജീവനൊടുക്കാനും ആലോചിച്ചാണ് ചരമപ്പരസ്യം നല്‍കിയതെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.നവംബര്‍ 29നാണ് വിവിധ പത്രങ്ങളുടെ പയ്യന്നൂരിലെ സബ് ഓഫിസില്‍ നേരിട്ടെത്തി ചരമവാര്‍ത്തയും പരസ്യവും നല്‍കിയത്. ഫോട്ടോയിലെ ഛായ കണ്ട് കാര്യം തിരക്കിയവരോട്, മരിച്ചതു ജ്യേഷ്ഠനാണെന്നും സംസ്‌കാരം തിരുവനന്തപുരത്താണെന്നും പറഞ്ഞു. പരസ്യം പ്രസിദ്ധീകരിക്കുന്നതിനുള്ള പണവും നല്‍കി.

പിറ്റേന്നു പത്രങ്ങളില്‍ മരണവാര്‍ത്ത കണ്ടതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിച്ചു. പയ്യന്നൂരില്‍നിന്നു മുങ്ങിയ ജോസഫ് ജന്മനാടായ കടുത്തുരുത്തിയിലെത്തി ഒരു ദിവസം താമസിച്ചു. പിന്നീട് മംഗലാപുരത്ത് ഏതാനും ദിവസം ചെലവിട്ടതിനു ശേഷമാണു കോട്ടയത്തു വന്നത്. ഇതിനിടെ, ഭാര്യക്കും മക്കള്‍ക്കും സങ്കടമുണ്ടോ എന്നു രഹസ്യമായി അന്വേഷിച്ചു. 

ഭാര്യക്കു സങ്കടമുണ്ടെന്നറിഞ്ഞതോടെ സ്വര്‍ണമാലയും പണവും എ.ടി.എം. കാര്‍ഡും എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. അതിനായി കാര്‍ഷിക വികസന ബാങ്കിലെത്തിയതാണ് കണ്ടെത്താന്‍ വഴിയൊരുക്കിയത്.മാലയും പണവുമെല്ലാം തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് എത്തിച്ചുകൊടുക്കണമെന്നായിരുന്നു ആവശ്യം. സഹോദരന്‍ മരിച്ചുപോയെന്നും മേരിക്കുട്ടി സഹോദരഭാര്യയാണെന്നും പറഞ്ഞു. ബാങ്കില്‍ അത്തരം സംവിധാനമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. മേല്‍വിലാസം കണ്ട ബാങ്ക് സെക്രട്ടറി തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിയെ ഫോണില്‍ വിവരമറിയിച്ചു. 

പരേതനാണ് മുന്നിലിരിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഫോണ്‍ സംസാരത്തില്‍ സംശയം തോന്നി ജോസഫ് മുങ്ങി. തുടര്‍ന്നാണ് പോലീസ് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടങ്ങിയത്. കോട്ടയം ഡിവൈ.എസ്.പി. സഖറിയാ മാത്യു, വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ്, എസ്.ഐ: എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത്. 1200 രൂപ ദിവസവാടകയുള്ള ലോഡ്ജ് മുറിയിലായിരുന്നു താമസം. യഥാര്‍ഥ മേല്‍വിലാസമാണു നല്‍കിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ കൈവശമുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ജോസഫിനെ തളിപ്പറമ്പില്‍ എത്തിച്ച ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends