Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആഴക്കടലില്‍ പ്രതീക്ഷയോടെ ഉറ്റവര്‍ക്കായി...

06 DECEMBER 2017 10:07 AM IST
മലയാളി വാര്‍ത്ത

ഉറ്റവര്‍ക്കായുള്ള തീരദേശത്തിന്റെ കണ്ണീരും കാത്തിരിപ്പും തുടരുന്നതിനിടെ ഓഖിയുടെ സംഹാര താണ്ഡവത്തില്‍ കടലെടുത്ത മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെത്തി. കൊച്ചിയില്‍നിന്നുള്ള മറൈന്‍ എന്‍ഫോഴ്‌സ്മന്റെ് വിഭാഗമാണ് ചൊവ്വാഴ്ച വൈകീട്ട് 4.30ന് അഴീക്കോട് തീരത്തിന് പടിഞ്ഞാറുഭാഗത്ത് മൃതദേഹങ്ങള്‍ കണ്ടത്. വൈകീട്ട് ആറരയോടെ വൈപ്പിന്‍കരയിലെത്തിച്ച ജീര്‍ണിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ എണ്ണം ഇതോടെ 33 ആയി. ഔദ്യോഗിക കണക്കു പ്രകാരം 29 ആണ് മരണസംഖ്യ.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൗസില്‍ രതീഷ് (30)ചൊവ്വാഴ്ച മരിച്ചു. മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ജയന്റെ (40) മൃതദേഹവും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാത്രി കണ്ടെത്തിയ 40 വയസ്സ് തോന്നിക്കുന്ന അജ്ഞാത മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് 20 ഉം കൊല്ലത്ത് അഞ്ചും എറണാകുളത്ത് രണ്ടും കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 112 പേര്‍ തിരുവനന്തപുരത്ത് മാത്രം ചികിത്സയിലാണ്.
തിരുവനന്തപുരം പൂന്തുറയില്‍നിന്ന് വള്ളങ്ങളില്‍ പോയ 29 പേരും ട്രോളര്‍ ബോട്ടുകളില്‍ പോയ 28 പേരും മടങ്ങിയെത്തിയിട്ടില്ല. വിഴിഞ്ഞത്തുനിന്ന് 29 ഉം അടിമലത്തുറയില്‍നിന്ന് 21 ഉം പുല്ലുവിളനിന്ന് 20പേരും മടങ്ങിയെത്താനുണ്ട്. കൊച്ചിയില്‍നിന്ന് പോയ ബോട്ടുകളില്‍ 68 എണ്ണം കൂടി മടങ്ങിയെത്താനുണ്ട്. ഇവയെക്കുറിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവയില്‍ എഴുനൂറോളം തൊഴിലാളികളാണുള്ളത്.

അതിനിടെ കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ 140 തൊഴിലാളികളുമായി 14 ബോട്ടുകള്‍കൂടി ചൊവ്വാഴ്ച കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി. ദുരന്തം നടന്ന് ആറു ദിവസമായിട്ടും എത്ര മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കില്ല. 92 പേര്‍ മാത്രമേ മടങ്ങിയെത്താനുള്ളൂവെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍നിന്നു മാത്രം 201 മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്ക അതിരൂപത വെളിപ്പെടുത്തി. ഇതില്‍ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിനുപോയി കാണാതായ 108 പേരുടെ കാര്യത്തില്‍ അവര്‍ കടുത്ത ആശങ്ക
ദുരന്തത്തില്‍ സംസ്ഥാനത്ത് 25കോടിയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീട് നഷ്ടപ്പെട്ടവരുടെയും വീടുകള്‍ വാസയോഗ്യമല്ലാതായവരുടെയും കണക്കുകള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി നിര്‍ദേശം നല്‍കി. ക്യാമ്പുകള്‍ ഒരാഴ്ച കൂടി തുടരാനും ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍ കേന്ദ്രമാക്കി തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ നാവികസേനയുടെ ഐ.എന്‍. എസ് കാബ്ര കപ്പല്‍ കൊല്ലം തീരത്തെത്തി. കടല്‍ ചതിക്കില്ലെന്ന വിശ്വാസത്തോടെ ഉറ്റവര്‍ക്കായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends