ഓഖി ചുഴലിക്കാറ്റ്: തീരദേശത്തിന് ആശ്വാസം നല്‍കാന്‍ സമഗ്ര പാക്കേജ് സര്‍ക്കാര്‍ പരിഗണനയില്‍

ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടിയ തീരദേശത്തിന് ആശ്വാസം നല്‍കാന്‍ സമഗ്ര പാക്കേജ് സര്‍ക്കാര്‍ പരിഗണനയില്‍. ഇന്നത്തെ മന്ത്രിസഭ യോഗം ഇത് പരിഗണിച്ചേക്കും. പാക്കേജ് തയാറാക്കാന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരെ ചുമതലപ്പെടുത്തി.
ജീവനോപാധികള്‍ ലഭ്യമാക്കി മത്സ്യത്തൊഴിലാളികളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടായിരിക്കും സര്‍ക്കാര്‍ നടപടി. വള്ളം, വല, മറ്റ് ഉപകരണങ്ങള്‍ എന്നിവ നശിച്ചവര്‍ നിരവധിയാണ്. ഇവ ലഭ്യമാക്കിയാലേ ഇവര്‍ക്ക് വീണ്ടും തൊഴിലെടുക്കാനാകൂ. വീട് തകര്‍ന്നവര്‍, ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരെയും പരിഗണിക്കും. മരിച്ചവരുടെ കുടുംബത്തിന് ഇതിനകം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവരുടെ കാര്യത്തില്‍ കൈക്കൊള്ളേണ്ട നിലപാടും പാക്കേജില്‍ ഉള്‍പ്പെടുത്തിയേക്കും.
ഓഖി ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഡല്‍ഹിയില്‍ കണ്ടിരുന്നു.
കുടുംബങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ ആലോചിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഴിഞ്ഞത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























