Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല, ന്യൂനമര്‍ദ്ദത്തെ കുറിച്ച് മാത്രമായിരുന്നു മുന്നറിയിപ്പ്

06 DECEMBER 2017 12:07 PM IST
മലയാളി വാര്‍ത്ത

 ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൂന്ന് ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ചുഴലിക്കാറ്റിനെ കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇത് ലഭിച്ച അഞ്ച് മിനിട്ടിനുള്ളില്‍ എല്ലായിടത്തേക്കും സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പും പോയി. ചുഴലി മുന്നറിയിപ്പ് ലഭിച്ചയുടന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര ദുരന്ത നിവാരണ മാര്‍ഗരേഖ പ്രകാരം തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മുഴുവന്‍ സേനാ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ബസപ്പെട്ട് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു.

28ന് ഒരു മുന്നറിയിപ്പും ലഭിച്ചില്ല. 29ന് ഉച്ചയ്ക്ക് 2.30ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാതെ ചുഴലിക്കാറ്റിനെ കുറിച്ച് ഇമെയിലൂടെയും ഫോണിലൂടെയും ആരും അറിയിപ്പ് നല്‍കിയില്ല. 30ന് ആദ്യം ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല. ന്യൂനമര്‍ദ്ദത്തെ കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നത്. ദുരന്തനിവാരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയില്ല. ഇവിടെ വന്ന കേന്ദ്രമന്ത്രിമാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തമാണുണ്ടായത്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു ചുഴലിക്കാറ്റ് സംസ്ഥാനത്തുണ്ടായത്. നേവിയും കോസ്റ്റുഗാര്‍ഡും നല്ലതീതിയില്‍ പ്രവര്‍ത്തിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തിന്റെ ദുരിതത്തില്‍ പങ്കുചേര്‍ന്ന കേന്ദ്രമന്ത്രിമാരായ നിര്‍മലാസീതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നന്ദി അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല.

ദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനും ജനങ്ങള്‍ക്കും നിന്നപ്പോള്‍ ചിലമാധ്യമങ്ങള്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ശരിയാണോ എന്ന് ഭാവിയില്‍ അവര്‍ പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ വീഴ്ച സംഭവിച്ചില്ല. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. 15 കപ്പലുകള്‍ ഏഴ് ഹെലികോപ്റ്ററുകള്‍ നാല് വിമാനങ്ങള്‍ ആദ്യ ദിവസം തന്നെ തിരച്ചിലി നിറങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രംഗത്തിറങ്ങി. ഇതിപ്പോഴും തുടരുന്നു. വകുപ്പുകളുടെ ഏകോപനം ശകതമാണ്. രണ്ട് മന്ത്രിമാര്‍ മുഴുവന്‍ സമയവും ആദ്യ ദിനം മുതല്‍ പ്രവര്‍ത്തനരംഗത്തുണ്ട്.

52 ക്യാമ്പുകള്‍ തുറന്നു. 8556 പേരെ ക്യാമ്പുകളില്‍ വിവിധ ക്യാമ്പുകളിലുണ്ട്. ലക്ഷദ്വീപ് ഗുജറാത്ത് ഗോവ മഹാരാഷ്ട്ര എന്നിവിടങ്ങളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ എത്തിയവരെ മടക്കി കൊണ്ടുവന്നിരിക്കുകയാണ്. മറ്റു സംസ്ഥാനക്കാരെയും അവിടെ എത്തിക്കും. ഒരാഴ്ചയായി തൊഴില്‍ നഷ്ടപ്പെട്ട മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രുപയും എഴു ദിവസം നല്‍കും. ഒരു മാസം സൗജന്യ നല്‍കും. ബോട്ടിനും വള്ളത്തിനും നഷ്ടപരിഹാരം. മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം , തൊഴില്‍ പരിശീലനം. ഇതിനായി ഉന്നതതല കമ്മിറ്റി രൂപികരിച്ചു . ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കും. മൊബൈലില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൊണ്ടുവരും. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. തീരദേശ പോലിസ് സേനയില്‍ കൂടുതല്‍ പേരെ നിയമനം നടത്തും. തീരദേശത്തുള്ള മല്‍സ്യ തൊഴിലാളികളില്‍ നിന്ന് 200 പേരെ റിക്രൂട്ട് ചെയ്യും. ഇതില്‍ മസ്യബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും.

ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും. തിരച്ചില്‍ തുടരും. തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാന്‍ പോലിസ് റവന്യു വകുപ്പുകളെ ചുമതലപ്പെടുത്തി. ഓഖി ദുരന്തം കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യപിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവര്‍ക്ക് ഉചിതമായ സാമ്പത്തിക സഹായം നല്‍കും. കാലാവസ്ഥ വ്യതിയാനം വഴിയുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ കേന്ദ്രം സംവിധാനം ഏര്‍പ്പെടുത്തണം. കാലാവസ്ഥ പ്രവചനത്തിലെ പാളിച്ചകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

1130 മലയാളികളടക്കം 2600 ലധികം പേരെ സേനാ വിഭാഗങ്ങള്‍ രക്ഷപ്പെടുത്തി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണിത്. വ്യോമ നാവിക കോസ്റ്റല്‍ ഗാര്‍ഡ് സേനാ വിഭാഗങ്ങള്‍ നടത്തിയത് തീവ്ര രക്ഷാപ്രവര്‍ത്തനമാണ്. ഈ സേനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു.
കണ്ടെത്താനുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അസാധാരണ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരും സേനാ വിഭാഗങ്ങളും മനുഷ്യ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends