Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സെക്രട്ടറിയേറ്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഗോകുലം മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രി ഓടിയെത്തി

06 DECEMBER 2017 12:53 PM IST
മലയാളി വാര്‍ത്ത

ഓഖി ദുരിതത്തില്‍പെട്ട മല്‍സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും സന്ദര്‍ശിക്കാന്‍ ആദ്യം മടികാണിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ശതകോടീശ്വരനായ ഗോകുലം ഗോപാലന്റെ അച്ഛന്‍ ഗോകുലം ചാത്തു മരിച്ചപ്പോള്‍ ഓടിയെത്തി. സെക്രട്ടറിയേറ്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഗോകുലം മെഡിക്കല്‍ കോളജിലായിരുന്നു മരിച്ച ചാത്തുവിന്റെ മൃതദ്ദേഹം സൂക്ഷിച്ചിരുന്നത്. ഭാര്യ കമലയേയും കൂട്ടിയാണ് മുഖ്യമന്ത്രി മുതലാളിയെ ആശ്വസിപ്പിക്കാന്‍ ചെന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

ചാത്തുവിന്റെ മൃതദ്ദേഹത്തിന് മുന്നില്‍ ദു:ഖാര്‍ത്തനായി ഭാര്യ കമലയോടൊപ്പം നില്‍ക്കുന്ന ചിത്രവും വൈറലായി. ദുരന്തമുഖങ്ങളില്‍ പോകാതെ ഏകോപനം നടത്തി ഒപ്പീസിലിരിക്കണമെന്ന് സ്തുതി ഗീതമെഴുതിയ യോഗ്യന്മാര്‍ ഇതൊക്കെ കണ്ട് ഇളിഭ്യരായി. മൊതലാളിയുടെ അച്ഛനെ പോലെ അല്ലല്ലോ കടപ്പുറത്ത് ചത്തുവീണ ഫ്രാന്‍സിസും, സേവ്യറുമൊക്കെ. അതൊക്കെ ചീളു കേസുകള്‍.... എന്നാണ് ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍. ദുരന്തം ഏകോപിപ്പിക്കുന്നതിലും മല്‍സ്യത്തൊഴിലാളികളെ തേടിയെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിലും വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലുണ്ടായത്.

ദുരന്തമുഖത്ത് എത്താതെ ഓഫീസിലിരുന്ന് മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിച്ചെന്നും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും തീരദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ രണ്ട് മന്ത്രിമാരും ജില്ലാ കളക്ടറും നാവികസേനയുടെ ക്യാമ്പിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്നില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്തില്ലെന്നും ലത്തീന്‍ അതിരൂപത ആരോപിക്കുന്നു.



കണ്ണൂരുകാരനായ ഗോകുലം ഗോപാലനുമായി പിണറായി വിജയന് പണ്ടേ നല്ല ബന്ധമാണ്. അതുകൊണ്ടാണ് ചെന്നതെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ അനൗദ്യോഗികമായി പറയുന്നത്. എന്നാല്‍ ഈ ജാഗ്രത തുടക്കത്തിലേ മല്‍സ്യത്തൊഴിലാളികളോട് കാണിച്ചിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവായേനെ. ആദ്യ ദിവസം തന്നെ ചെന്ന് മല്‍സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിനും മുന്നണിക്കും അത് ഗുണം ചെയ്‌തേനെ. പകരം കേന്ദ്രമന്ത്രി നിര്‍മലാസീതാരാമന്‍ എത്തുന്നതറിഞ്ഞാണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. അവിടെ ജനങ്ങള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടത്തി. അതോടെ പൂന്തുറ സന്ദര്‍ശനവും ഒഴിവാക്കി മടങ്ങുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends