ദമ്പതികളെ ആക്രമിച്ച ശേഷമാണ് സി.പി.എമ്മുകാര്‍ വീട് കയ്യേറി പാര്‍ട്ടി ഓഫീസാക്കിയത്, സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു

ദളിത് കുടുംബത്തെ പുറത്താക്കിയ ശേഷം പാര്‍ട്ടി ഓഫീസാക്കിയ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവരാണ് പ്രതികള്‍. മുരുക്കടി ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍ - ശശികല ദമ്പതികളെയും അവരുടെ രണ്ടും മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് വീട്ടില്‍ നിന്ന് ഇറക്കിയത്. ശശികലെ ഉപദ്രവിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തിരുന്നു.
തങ്ങളെ പുറത്താക്കരുതെന്ന കോടതി വിധിയുമായി ശശികല എത്തിയപ്പോഴാണ് സി.പി.എം പ്രദേശിക നേതാക്കള്‍ അതിക്രമം കാട്ടിയത്. മാരിയപ്പനും ബന്ധുവും അധ്യാപകനുമായ മുത്തു എന്ന മുഹമ്മദ് സല്‍മാനും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കുടിയിറക്കലിലേക്ക് നയിച്ചത്. മാരിയപ്പന്‍ മുത്തച്ചനൊപ്പം മുരിക്കടിയലുള്ള വീട്ടിലായിരുന്നു താമസം. കല്യാണം കഴിഞ്ഞ് വീട് നല്‍കാമെന്ന് മുത്തച്ഛന്‍ തനിക്ക് വാക്കു നല്‍കിയിരുന്നതായി മാരിയപ്പന്‍ പറയുന്നു. തുടര്‍ന്നാണ് ശശികലയെ വിവാഹം കഴിച്ചത്. ഇതോടെ സല്‍മാനും മാരിയപ്പനും വീടിന്റെ അവകാശത്തെ ചൊല്ലി വാക്ക്തര്‍ക്കമായി. രഹസ്യമായി സല്‍മാന്‍ ഭൂമിയുടെ രേഖകള്‍ തന്റെ പേരിലുമാക്കി.
ഇതറിഞ്ഞ മാരിയപ്പന്‍ പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് മുത്തു പ്രദേശിക സിപിഎം നേതൃത്വത്തെ സമീപിച്ചു. മാരിയപ്പന്‍ സിപിഐയെയും. സിപിഐക്കാര്‍ കഴിഞ്ഞ ആഴ്ച വീടിനു മുന്നില്‍ കൊടി നാട്ടി. പിന്നീടു നേതാക്കള്‍ ഇടപെട്ടു കൊടി മാറ്റി. ഇതില്‍ പ്രകോപിതരായ സി.പി.എമ്മുകാര്‍ മാരിയപ്പന്‍ ഒഴിയണമെന്ന് വാശിപിടിച്ചു. ഇതോടെ ഒഴിപ്പിക്കാതിരിക്കാന്‍ പീരുമേട് കോടതിയില്‍ നിന്നും ശശികല ഉത്തരവ് വാങ്ങി. അതുമായി വന്നപ്പോള്‍ വീട് പാര്‍ട്ടി ഓഫീസാക്കിയിരുന്നു. സല്‍മാന്‍ വീട് തങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തതോടെ ബ്രാഞ്ച് സെക്രട്ടറി മര്‍ദിച്ച് പുറത്താക്കിയെന്നും മാരിയപ്പനും ശശികലയും പറയുന്നു.
മുത്തുവിന്റെ പേരിലാണ് വീട് അതുകൊണ്ട് ഒഴിയണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. എന്നാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. ജില്ലയിലെസിപിഎം - സിപിഐ പോരിന്റെ ഇരയായി മാരിയപ്പനും കുടുംബവും മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























