Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓഖി ചുഴലിക്കാറ്റ് 1000 കോടിയോളം ബാധ്യത സംസ്ഥാനത്തിനുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍

07 DECEMBER 2017 09:04 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റ് വിതച്ച നാശം മൂലം 1000 കോടിയോളം രൂപയുടെ ബാദ്ധ്യത സംസ്ഥാനത്തിനുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. 33 ജീവനുകള്‍ നഷ്ടമായി. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റവരാകട്ടെ 166 പേര്‍. രക്ഷപ്പെട്ടവര്‍ 2664. നാവിക, വ്യോമ, തീരസംരക്ഷണ സേനകളുടെ ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം 20 കോടി ചെലവുണ്ടായി. അവസാനത്തെയാളെ കണ്ടെത്തും വരെ രക്ഷാദൗത്യം തുടരുമെന്നതിനാല്‍ ചെലവ് ഇനിയും ഉയരും.

സംസ്ഥാനത്തുടനീളം 38,000ത്തോളം മത്സ്യബന്ധന യാനങ്ങള്‍ ചുഴലിക്കാറ്റില്‍ പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഇവയില്‍ പകുതിയോളം എണ്ണത്തിന് കേടുപാടുണ്ട്. വള്ളങ്ങളും ഉരുക്കളും ഇതിനുപുറമേയാണ്. ബോട്ടുകള്‍ക്ക് 10 മുതല്‍ 20 ലക്ഷം വരെ വിലയുണ്ട്. ഒരുലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് വള്ളങ്ങള്‍ക്ക് വില.
കേന്ദ്ര മാനദണ്ഡപ്രകാരം കടലില്‍ തകര്‍ന്ന ബോട്ടിന് 9,600 രൂപ മാത്രമാണ് നഷ്ടപരിഹാരം. എന്നാല്‍, വിപണിവില നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തകര്‍ന്ന ബോട്ടുകള്‍ക്കും അതിലെ എന്‍ജിനും നഷ്ടപരിഹാരം നല്‍കുന്നതിനു മാത്രം കോടികള്‍ ചെലവുണ്ടാവും. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് കുടുംബധനസഹായം നല്‍കാന്‍ മാത്രം 31 കോടി ചെലവുണ്ട്. മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച 20 ലക്ഷം ധനസഹായം കാണാതായവര്‍ക്കും നല്‍കേണ്ടിവരും. 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വലിയ ബോട്ടുകളൊന്നും ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിലയിരുത്തല്‍.

കാണാതായവരുടെ യഥാര്‍ത്ഥ കണക്ക് രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാണാതായവരെ ഏഴുവര്‍ഷം കഴിഞ്ഞു മാത്രമേ മരിച്ചതായി പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥ നേരത്തേ മൂന്നുവര്‍ഷമായി കുറച്ചിരുന്നു. ഇത് വീണ്ടും കുറയ്ക്കാനും കാണാതായവരുടെ മരണസര്‍ട്ടിഫിക്കറ്റും ആനുകൂല്യങ്ങളും വേഗത്തില്‍ ലഭ്യമാക്കാനുമാണ് സെക്രട്ടറിതല സമിതിയെ നിയോഗിച്ചതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ ഓഫീസ് അറിയിച്ചു. സി.ആര്‍.പി.സി പ്രകാരം പൊലീസിന്റെ നടപടിക്രമങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ അംഗീകരിച്ചാലേ കാണാതാവുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാവൂ.

കോസ്റ്റ്ഗാര്‍ഡിന്റെ എട്ടും നാവികസേനയുടെ ഏഴും കപ്പലുകളാണ് കേരളതീരത്ത് രക്ഷാദൗത്യം നടത്തുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും രണ്ടുവീതം ഫിക്‌സ്ഡ് വിംഗ് എയര്‍ക്രാഫ്റ്റുകളും വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം വ്യോമസേനാ താവളത്തില്‍ നിന്ന് 140 തവണ വിമാനങ്ങള്‍ പറന്നുയര്‍ന്നു. ഇതിനുപുറമേ സേനാകപ്പലുകളില്‍ നിന്നു ഹെലികോപ്ടറുകള്‍ പറന്നു. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഈ ചെലവ് കേന്ദ്രം നല്‍കുമായിരുന്നു.

കേന്ദ്രസേനകളുടെ രക്ഷാദൗത്യത്തിനുള്ള ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കുക. കേന്ദ്രത്തില്‍ നിന്ന് ധനസഹായം നേടിയെടുക്കാന്‍ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് തയ്യാറാക്കാന്‍ റവന്യൂവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഗുജറാത്തിലെ വെരാവല്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ തുറമുഖങ്ങളില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മലയാളികള്‍ എത്തിയിട്ടുണ്ട്. ഇവരുടെ കണക്കെടുക്കാനും സര്‍ക്കാര്‍ ചെലവില്‍ തിരിച്ചെത്തിക്കാനും നാല് ഉദ്യോഗസ്ഥരെ വീതം അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends