ഓഖി ചുഴലിക്കാറ്റില്‍ പെട്ട 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍ പെട്ട 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നും വ്യോമസേനയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററില്‍ കവരത്തിയില്‍ എത്തിക്കും.
അതേസമയം, ചുഴലിക്കാറ്റില്‍ പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകിനടന്ന മൃതദേഹങ്ങള്‍ തീരസേനയുടെ വൈഭവ് കപ്പലാണു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലില്‍ മറ്റൊരു മൃതദേഹം ആലപ്പുഴ പുറങ്കടലില്‍ നിന്നാണ് ലഭിച്ചത്. മൃതദേഹം 11.30ോടെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കും.
ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കടലില്‍നിന്ന് ബുധനാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. ഇനിയും ഒന്‍പതു മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.
ഓഖി ദുരന്തത്തില്‍ പെട്ട് എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റിയുള്ള സര്‍ക്കാരിന്റെയും നാട്ടുകാരുടേയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























