സി.പി.എമ്മുകാര്‍ ജനങ്ങളോട് സൗമ്യമായി പെരുമാറണം, വിനയാന്വതരായിരിക്കണം, ശത്രുപക്ഷത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്ഷമാപൂര്‍വ്വം സമീപിക്കണം

സി.പി.എമ്മിലെ പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മൊടയാണെന്ന പൊതുജനഅഭിപ്രായം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശരിവയ്ക്കുന്നു. ഉത്തരവാദപ്പെട്ട നേതാക്കള്‍ ജനങ്ങളോട് സൗമ്യമായി പെരുമാറണം. വിനയാന്വതരായിരിക്കണം. ശത്രുപക്ഷത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്ഷമാപൂര്‍വ്വം സമീപിക്കണം പാര്‍ട്ടിസമ്മേളനത്തോട് അനുബന്ധിച്ച് തലശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടി. ഓഖി ദുരിതമേഖലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതും മന്ത്രിമാരായ കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതും കേന്ദ്രമന്ത്രി നിര്‍മലാസീതാരാമന് കയ്യടി കിട്ടിയതും ചര്‍ച്ചയായതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ താത്വിക അവലോകനം.
അധികാരസ്ഥാനത്തിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ അവര്‍ക്ക് സമൂഹത്തില്‍ എന്ത് സ്ഥാനമുണ്ടായാലും ജനങ്ങളോട് മാന്യമായി പെരുമാറണം. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണം. അതുപോലെ ഗര്‍വ് പ്രകടിപ്പിക്കരുത്, വിനയം മതി. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സി.പി.എമ്മിന്റെ പ്രത്യേകത. അതുയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ട്. അധികാരമില്ലാതെ പ്രതിപക്ഷത്തിരുന്ന സമയത്തെ പ്രവര്‍ത്തനം പോലെ തന്നെയായിരിക്കണം അധികാരം ജനങ്ങള്‍ ഏല്‍പ്പിച്ച ശേഷമുള്ള പ്രവര്‍ത്തനവും. അത് കൈമോശം വരുത്തരുതെന്നും കോടിയേരി നിര്‍ദ്ദേശിച്ചു.
എതിര്‍ചേരിയിലുള്ളവരെ നമ്മുടെ ചേരിയിലേക്ക് ആകര്‍ഷിക്കാനുള്ള വലിയ സാധ്യത നമുക്ക് മുന്നിലുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഓരോ പ്രദേശത്തെയും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. പ്രവര്‍ത്തനരംഗത്ത് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥലങ്ങളുണ്ടെങ്കില്‍ അവിടെ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം. ഇന്നത്തേക്കാള്‍ ബഹുജനപിന്തുണയുള്ള പ്രസ്ഥാനമായി പാര്‍ട്ടിയെ വളര്‍ത്തണം. അതാണ് നമ്മുടെ ലക്ഷ്യമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























