ക്ഷേത്രത്തിൽ ബാബറി മസ്ജിത് ദിനാഘോഷവുമായി സംഘപരിവാർ ;പ്രതിഷേധവുമായി നാട്ടുകാർ; ജില്ലാ കളക്ടർക്ക് പരാതി നൽകി

ബാബറി മസ്ജിത് തകർത്തതിന്റെ വാർഷികാഘോഷം എന്ന പേരിൽ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മധുരവിതരണം നടത്തിയ സംഘപരിവാർ പ്രവർത്തകരെ ചോദ്യം ചെയ്ത് നാട്ടുകാർ. പൊതു പ്രവർത്തകനായ ബിനു ചുള്ളിയിൽ മധുര വിതരണത്തിന്റെ കാരണം അന്വേഷിച്ചതോടെ വാക്കു തർക്കമാവുകയും സംഘപരിവാർ പ്രവർത്തകർ അദ്ദേഹത്തോട് മോശമായി പെരുമാറുകയും ചെയ്തു. ബാബറി മസ്ജിത് തകർത്തതിന്റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾക്ക് സംഘപരിവാർ പ്രവർത്തകർ മധുരം നൽകിയത്.
നാട്ടിലെ മത സൗഹാർദ്ദം തകർക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ ബിനു ചുള്ളിയിൽ ജില്ലാ കളക്ടർക്കും പോലീസിനും പരാതി നൽകി. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ക്ഷേത്ര ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഇതിനെതിരെ ദേവസ്വം ബോർഡിലും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ബിനു. ആലപ്പുഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വാഭിമാൻ ദിനാഘോഷം എന്ന പേരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മധുര വിതരണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























