ഓഖി ദുരന്തം: സമവായ ശ്രമവുമായി സർക്കാർ; സഭാനേതൃത്വവുമായി ചർച്ച നടത്തി

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമവായ നീക്കവുമായി സർക്കാർ. ലത്തീന്‍ സഭാനേതൃത്വവുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും ചർച്ച നടത്തി. ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
പുനരധിവാസ പാക്കേജിലെ ആശങ്കകള്‍ അറിയിക്കാന്‍ അവസരമൊരുക്കണം കാണാതായവരുടെ കാര്യത്തില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കണം എന്നീ കാര്യങ്ങളാണ് സഭാനേതൃത്വം മുന്നോട്ടു വെച്ചത്. മരണപ്പെട്ട കുടുംബങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നും സഭ സര്‍ക്കാരിനെ അറിയിച്ചു. ഓഖി ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ചേരുന്നതിന് തൊട്ടുമുന്‍പാണ് സഭ പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തിയത്.
https://www.facebook.com/Malayalivartha

























