ഐ എഫ് എഫ് കെ: തീയേറ്ററിൽ ദേശസ്നേഹം പഠിപ്പിക്കാൻ പോലീസ് സാന്നിധ്യം വേണ്ട

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ദേശീയഗാനം പാടുമ്പോൾ എഴുന്നേല്‍ക്കാത്തവരെ പിടികൂടാന്‍ പൊലീസ് തീയേറ്ററിൽ കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ല. സ്വന്തം ഉത്തരവാദിത്തത്തിലാണ് ഈ സമയത്ത് എഴുന്നേല്‍ക്കെണ്ടതെന്നും ഇതിനായി പൊലീസ് തിയേറ്ററില്‍ കയറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയ്ക്കിടെ ദേശീയഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്നവരെ പോലീസ് തീയേറ്ററിൽ കയറി അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ മേളക്കെത്തിയവർ വലിയ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഡിസംബർ 8 മുതൽ 15 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്.
https://www.facebook.com/Malayalivartha

























