വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച മലയാളി മുങ്ങി

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം കാമുകന്‍ മുങ്ങി. കാമുകനെ തേടി ശ്രീലങ്കന്‍ യുവതി മലപ്പുറത്ത് എത്തി പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയെ ഭീഷണിപ്പെടുത്തിയതിനും മാനസികമായി പീഡിപ്പിച്ചതിനുമാണ് കേസ്. ശ്രീലങ്കന്‍ സ്വദേശിനിയും കോയമ്ബത്തൂരില്‍ താമസക്കാരിയുമായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ പീഡിപ്പിക്കുകയും പണം വാങ്ങി വഞ്ചിക്കുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുഖ്യപ്രതിയെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ടൗണ്‍ സി.ഐ കെ.ഇ പ്രേമചന്ദ്രന്‍ അറിയിച്ചു.
ശ്രീലങ്കന്‍ സ്വദേശിനിയായ 38 വയസുകാരിയുടെ പരാതിയിലാണ് കരിയാട് പള്ളിക്കുനിയിലെ റെനീഷ് (26), മാതാവ് നളിനി (49), സഹോദരി രേക്ഷ്മ (30), ഭര്‍ത്താവ് കൊയിലാണ്ടി സ്വദേശി ബിനീഷ്(39) എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരിയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കോയമ്ബത്തൂരില്‍ വച്ചാണ് റെനീഷ് ശ്രീലങ്കന്‍ യുവതിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യുവതി കോയമ്ബത്തൂരിലെത്തി ജീവിച്ചു വരികയായിരുന്നു. ഇതിനിടെയാണ് റെനീഷിനെ പരിചയപ്പെട്ട് പ്രണയത്തിലായത്. റെനീഷിനൊപ്പം തലശേരിയില്‍ എത്തി റസ്റ്റ് ഹൗസിന് സമീപം താമസിച്ചുവരികെയാണ് ഇയാള്‍ മുങ്ങിയത്.
https://www.facebook.com/Malayalivartha

























