ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ സമരത്തിന്; മൃതദേഹങ്ങളുമായി സെക്രട്ടറിയേറ്റ് വളയുമെന്ന് മുന്നറിയിപ്പ്

ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ സമരത്തിന്. ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സമരത്തിനൊരുങ്ങുന്നത്.
കടലില്‍ ഒറ്റപ്പെട്ടുപോയ അവസാന ആളെവരെ തിരികെ കൊണ്ടുവരാത്ത പക്ഷം വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് വൈദികരുടെ യോഗത്തിന് ശേഷം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേപ പറഞ്ഞു. 285 പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ എവിടെപ്പോയാലും അവരുടെ മൃതദേഹമെങ്കിലും കണ്ടെത്തണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു.
ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇതിന് നടപടിയുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങളുമായി സെക്രട്ടറിയേറ്റ് വളയുന്ന സാഹചര്യമുണ്ടാകും. രക്ഷാപ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്. ഇതില്‍ സഭയ്ക്ക് ആശങ്കയുണ്ടെന്നും യൂജിന്‍ പെരേര പറഞ്ഞു.
https://www.facebook.com/Malayalivartha
























