Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം ആസ്ഥാനമായി വിസാ തട്ടിപ്പു നടത്തി കോടികൾ കൈക്കലാക്കിയ പിടികിട്ടാപ്പുള്ളി പ്രിന്‍സിന്റെ രീതികൾ ഇങ്ങനെ...

09 DECEMBER 2017 11:33 AM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം ആസ്ഥാനമായി വിസാ തട്ടിപ്പു നടത്തിവന്ന പുലമണ്‍ കോട്ടപ്പുറം ഗോകുലം വീട്ടില്‍ ബിജുവിന്റെ മക്കളായ ഹരികൃഷ്ണന്‍ (24), ഗിരി കൃഷ്ണന്‍ (21), ഇവരുടെ സഹായികളായ മാന്നാര്‍ എണ്ണക്കാട് നന്ദനം വീട്ടില്‍ സന്തോഷ് (38), കുണ്ടറ നല്ലില നെടുമ്പന സ്‌നേഹാലയം വീട്ടില്‍ സുനില്‍ (41), കരീപ്ര വാക്കനാട് സുരേഷ് മന്ദിരത്തില്‍ കുട്ടന്‍ എന്നു വിളിക്കുന്ന സുരേഷ്‌കുമാര്‍ (37) എന്നിവരടക്കം ആറുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. എന്നാല്‍ തട്ടിപ്പുസംഘത്തിലെ പ്രധാന പ്രതി പ്രിന്‍സ് സഖറിയായും ഇയാളുടെ കൂട്ടാളി ശ്രീകുമാറും ഒളിവിലായിരുന്നു.

പ്രിന്‍സ് ബുധനാഴ്ച പെരുന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കിഴടങ്ങുകയായിരുന്നു. ദുബായിയിലെ കമ്പനികളായ സെപിന്നീസ് ഹൈപ്പര്‍മാര്‍ക്കറ്റ്, അള്‍ഷ്രാവി ഇംഗ്ലീഷ് കമ്പനി, ഗള്‍ ദാരി ഓട്ടോ മൊെബെല്‍സ് എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പു നടത്തിവന്നത്.

2017 മാര്‍ച്ചിലാണു കൊട്ടാരക്കര കോട്ടപ്പുറം കേന്ദ്രികരിച്ച് തട്ടിപ്പു തുടങ്ങിയ തെന്ന് റൂറല്‍ പോലീസ് മേധാവി എ.അശോകന്‍ വ്യക്തമാക്കി. വിസായ്ക്കുവേണ്ടി 60,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെയാണു വാങ്ങുന്നത്. ബാക്കി തുക ജോലിയില്‍ പ്രവേശിച്ചശേഷം മതിയെന്നു പറഞ്ഞാണ് പണം കൈപ്പറ്റാറുള്ളത്.

ഇടപാടുകാരെ വിശ്വസിപ്പിക്കുന്നതിന് തുകയെഴുതിയ ചെക്കും നല്‍കും. പിന്നീട് 60 ദിവസത്തിനകം വിസ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ദിവസങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്നതായിരുന്നു രീതി. ഇതിനിടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ മൊെബെല്‍ സ്വിച്ച് ഓഫാണെന്നുകണ്ട് സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഘം സ്ഥലത്തുനിന്ന് ഒളിവില്‍പോയ വിവരം അറിയുന്നത്.

കൊട്ടാരക്കര സംഘത്തിന് ഒരാളുടെ പക്കല്‍നിന്നും 5000 രൂപ മാത്രമാണ് കമ്മിഷന്‍ ലഭിച്ചിരുന്നത് എന്നാണ് സംഘം പോലീസിനോടു പറഞ്ഞത്. ഇവര്‍ വാങ്ങുന്ന പണം നെറ്റ് ബാങ്കിങ് വഴി പ്രിന്‍സ് സഖറിയായുടെ അക്കൗണ്ടില്‍ എത്തിക്കുകയായിരുന്നുവെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.

പ്രിന്‍സ് സഖറിയ കോഴിക്കോട്ട് തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായിരുന്നു. 2017 ജനുവരിയില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്. 13 മാസമായി കൊട്ടാരക്കര, കോട്ടപ്പുറം കേന്ദ്രമാക്കി തട്ടിപ്പു തുടങ്ങിയിട്ട്. നാലു കോടി രൂപയോളം തട്ടിച്ചതായാണ് പോലീസിന്റെ കണക്ക്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങള്‍ വഴിയാണ് ഇടപാട് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പണം എവിടെ കേന്ദ്രികരിച്ചുവെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

അതിനിടയില്‍ കേരളത്തിലെ പല സ്ഥലത്തും സംഘം തട്ടിപ്പു നടത്തിയതായുള്ള വിവരം ലദ്യമായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പല പരാതികളും ലഭിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള 350- പേരുടെ പരാതി ലഭിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണയില്‍ രണ്ടു കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രിന്‍സ് സഖറിയയ്ക്കു പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കൊട്ടാരക്കരയിലെ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പെരിന്തല്‍മണ്ണ കോടതിയില്‍ പ്രിന്‍സ് സഖറിയ കിഴടങ്ങിയ വിവരമറിഞ്ഞ കൊട്ടാരക്കര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒ.എ. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് പെരിന്തല്‍മണ്ണയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ചയോടെ പ്രിന്‍സിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് പോലീസ് നീക്കുന്നത്. പ്രിന്‍സിനെ ചോദ്യം ചെയ്യുന്നതോടെ കൊട്ടാരക്കരയിലെ വിസാ തട്ടിപ്പിന്റെ പുര്‍ണ രൂപം പുറത്തു വരുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends