മരണപ്പെട്ട ജവാന്റെ കുടുംബം ദാരിദ്രത്തില്‍, വാര്‍ധക്യ രോഗങ്ങളാല്‍ ചികിത്സിക്കാന്‍ പണമില്ലാതെ രക്ഷിതാക്കള്‍, അനിലിന്റെ ഭാര്യയ്ക്ക് ജോലിയില്ല, കുഞ്ഞിന്റെ പഠനചെലവ് അവതാളത്തില്‍, ഈ കുടുംബത്തിന്റെ സങ്കടം കാണാന്‍ ഒരു രാഷ്ട്രീയ നേതാക്കളുമില്ല, ഈ ധീരജവാന്റെ കുടുംബം ജീവിക്കുന്നത് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢില്‍ മരണപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ അനില്‍ അച്ചന്‍കുഞ്ഞിനെ ഓര്‍മ്മയില്ലേ.രാജ്യത്തിന് വേണ്ടി പ്രവൃത്തിച് ഈ ധീരജവാന്റെ കുടുംബം ജീവിക്കാനുള്ള ഓട്ടത്തിലാണ്.
അനില്‍ അച്ചന്‍കുഞ്ഞിന്റെ കുടുംബത്തിന്, അദ്ദേഹത്തിന്റെ ദീര്‍ഘകാല രാജ്യ സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം എംബാം ചെയ്യാതെ ചീഞ്ഞളിഞ്ഞ്, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള തിരിച്ചറിയാനാകാത്ത ഒരു മൃതശരീരമായിരുന്നു.
കാല്‍ വിരലിലെ അടയാളങ്ങള്‍ കൊണ്ട് മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു ശരീരത്തിലാണ് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കേണ്ടി വന്നത്.
ദേശസ്‌നേഹവും ജവാന്മാരോടുള്ള ബഹുമാനവും സദാസമയം 'ട്വീറ്റ്' ചെയുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് അനിലിന് മരണാനന്തരം ഒരു സാധാരണ ഭാരതീയ പൗരന് ലഭിക്കേണ്ട പരിഗണന പോലും ലഭിക്കാതെ പോയത്.
ഒരു ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് മാത്രമല്ല, മരണാനന്തരം അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കെതിരെയും ഭരണകൂടം കണ്ണടച്ചിരിക്കുകയാണ്.
ഭാര്യയും അഞ്ചു വയസ്സ് പ്രായമുള്ള മകളും വാര്‍ധക്യ രോഗങ്ങളാല്‍ ക്ഷീണിതരായ മാതാപിതാക്കളും അനിലിന്റെ മരണശേഷം നിത്യ ചിലവിനു വേണ്ടി നെട്ടോട്ടമോടുകയാണ്. ഒരു സൈനികന്റെ മരണശേഷം കുടുംബത്തിന് ലഭിക്കേണ്ട പെന്‍ഷന്‍ പോലും ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹരിപ്പാട് മാങ്കിയില്‍ തെക്കതില്‍ വീട്ടില്‍ എത്തിയിട്ടില്ല.
അനിലിന്റെ ഭാര്യ ലിനിമോള്‍ക്ക്, വളര്‍ന്നു വരുന്ന കുഞ്ഞിന് എങ്ങനെ നല്ല വിദ്യാഭ്യാസം നല്‍കുമെന്നും, പ്രായമായ മാതാപിതാക്കളെ എങ്ങനെ നോക്കുമെന്നും ഇനിയും അറിയില്ല. പഠന കാലത്ത് തന്നെ വിവാഹം ചെയ്യേണ്ടി വന്നതിനാല്‍ ലിനിമോള്‍ക്ക് ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ജോലികളൊന്നും തരപ്പെട്ടതുമില്ല.
അനിലിന്റെ മരണ സമയത്ത് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത മുന്‍നിര രാഷ്ട്രീയ നേതാക്കളും ഇന്ന് ഈ കുടുംബത്തിന്റെ കണ്ണീരു കാണാന്‍ ഒരുക്കമല്ല. ജാതിയും മതവും ചോദിച്ച് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന രാഷ്ട്രീയ വൃത്തങ്ങളും ഈ നാട്ടില്‍ തന്നെയുണ്ടെന്നുള്ളതിന്റെ തെളിവുകളാണ് ഈ ജവാന്റെ മരണം.
വാഗ്ദാനങ്ങള്‍ തന്നിട്ടുപോയവരുടെ ഇപ്പോഴത്തെ നിലപാടുകള്‍ മനസ്സിലായത് കൊണ്ടാകണം ഹൃദ്രോഗിയായ അച്ഛന്‍ മീന്‍ വില്‍ക്കാന്‍ പോകുന്നതും വാര്‍ധക്യ രോഗങ്ങളുള്ള അമ്മ തൊഴിലുറപ്പ് പണിക്ക് പോകാന്‍ തുടങ്ങിയതും.
https://www.facebook.com/Malayalivartha
























